കള്ള് ഷാപ്പിലെ ചിക്കൻ കറിയുടെ രുചി ഇനി വീട്ടിലും ലഭിക്കും ഇതാണാ രുചിയുടെ രഹസ്യം എന്താ നോക്കല്ലേ?
കള്ള് ഷാപ്പിലെ ചിക്കൻ കറിയുടെ രുചി ഇനി വീട്ടിലും ലഭിക്കും ഇതാണാ രുചിയുടെ രഹസ്യം എന്താ നോക്കല്ലേ?ഷാപ്പിലെ കറികൾക്ക് എന്നും വളരെ ആവശ്യക്കാർ ഉള്ളതാണ്.
ഇതിനായി ഷാപ്പിൽ പോകേണ്ട ആവശ്യം ഇല്ല. വീട്ടിൽ ആ രുചിയിൽ നമുക്ക് ഉണ്ടാക്കി എടുക്കാം. ഇതിനായി മൺചട്ടി ആണ് എടുക്കുന്നത്. അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില,സവാള വഴറ്റാം. അതിനു ശേഷം ഇഞ്ചി വെളുത്തുളളി പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് മുളക് പൊടി, മഞ്ഞ പൊടി,ഗരം മസാല,കുരുമുളക് പൊടി,മല്ലി പൊടി,ഉലുവ പൊടി,ഏലയ്ക്ക എന്നിവ ചേർത്ത് കൊടുത്തു നല്ല പോലെ ഇളക്കാം. ഈ ഒരു കറിയിൽ എരിവ് ആണ് നല്ല രീതിയിൽ ഉയർന്നു നിൽക്കേണ്ടതു. അത് കൊണ്ട് തന്നെ അത് കൂടുതൽ ടേസ്റ്റ് നൽകുന്നു. ശേഷം തക്കാളിയും ചിക്കനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നീട് വെള്ളം ഒഴിച്ച് തിളപ്പിക്കുക. പിന്നെ കടുകും വറ്റൽ മുളകും കറിവേപ്പിലയും ഉള്ളിയും എല്ലാം ചേർത്ത് താളിക്കാം. ഇത് കറിയിലേക്ക് മിക്സ് ചെയ്തു കൊടുത്താൽ കറി റെഡി.
