വളരെ ഹെൽത്തി ആയിട്ടുള്ള ഈവെനിംഗ് സ്നാക്ക് അന്വേഷിക്കുകയാണോ?എങ്കിൽ ഇതാ ഒരു പെർഫെക്റ്റ് റെസിപ്പി
വളരെ ഹെൽത്തി ആയിട്ടുള്ള ഈവെനിംഗ് സ്നാക്ക് അന്വേഷിക്കുകയാണോ?എങ്കിൽ ഇതാ ഒരു പെർഫെക്റ്റ് റെസിപ്പി. കുട്ടികൾക്ക് എല്ലാം ഇത് വളരെ ഇഷ്ടപെടുന്ന ഒരു റെസിപ്പി ആയിരിക്കും.
ഇതിനായി ആദ്യം തന്നെ ശര്ക്കര പാവ് കാച്ചുകയാണ് ചെയ്യുന്നത്. ശർക്കരയും വെള്ളവും ഒഴിച്ച് പാവ് കാച്ചാം. അതിനു ശേഷം ഇത് ഒരു അരിപ്പ വച്ച് അരിച്ചു എടുക്കാം. അതിനു ശേഷം അണ്ടിപരിപ്പും കപ്പലണ്ടിയും കൂടി ചേർത്ത് മിക്സിയിൽ അരച്ച് എടുക്കാം. അത് മാറ്റി വയ്ക്കാം. ശേഷം ഒരു പാൻ എടുത്തു അതിലേക്ക് നെയ്യ് ഒഴിക്കുക. പിന്നെ വേണ്ടത് സേമിയ എടുത്തു നെയ്യിൽ വഴറ്റി എടുക്കുക. അതിലേക്ക് അണ്ടിപരിപ്പും കപ്പലണ്ടിയും അരച്ചതു ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് തേങ്ങാ ചിരകിയത് ആണ്. ഇതു എല്ലാം കൂടി മിക്സ് ചെയ്തു കൊടുക്കാം. ഏറ്റവും അവസാനം ശര്ക്കര പാവ് കാച്ചിയത് കൂടി ചേർത്ത് കൊടുക്കാം. ഇത് എല്ലാം നന്നായി വഴറ്റി കൊടുക്കാം. ശേഷം ഇത് ഉരുളകളാക്കി ഉരുട്ടി മാറ്റി വയ്ക്കാം. അങ്ങനെ ടേസ്റ്റി ഹെൽത്തി റെസിപ്പി റെഡി.
