വെള്ള കടല ഇങ്ങനെ ഉണ്ടാക്കി നോക്കൂ മസാലക്ക് രുചി കൂടാൻ ഇത് കൂടി ചേർക്കാം അപാര രുചി തന്നെ

വെള്ള കടല ഇങ്ങനെ ഉണ്ടാക്കി നോക്കൂ മസാലക്ക് രുചി കൂടാൻ ഇത് കൂടി ചേർക്കാം അപാര രുചി തന്നെ. ബ്രേക്ക്ഫാസ്റ്റിനു വെള്ള കടല കോമൺ ആയി നമ്മൾ ഉണ്ടാക്കുന്ന ഒരു കറിയാണ്.

ഇതിനായി തന്നെ വെള്ളക്കടല, സവാള ,വെളുത്തുള്ളി, പച്ചമുളക്, തക്കാളി, വെള്ളം,ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിക്കുക. വിസിൽ വരുമ്പോൾ ഓഫ് ആക്കി വയ്ക്കാം. അടുത്തതു മസാല തയ്യാറാക്കാൻ ഉള്ളതാണ്. അതിനായി മിക്സയിയുടെ ജാറിലേക്ക് മല്ലിപൊടി,മുളക് പൊടി,മഞ്ഞ പൊടി,പെരുംജീരകം,നല്ല ജീരകം കസ്കസ്,വെള്ളം തുടങ്ങിയവ ചേർത്ത് നല്ല പോലെ അരച്ചെടുക്കാം. പിന്നെ പാനിൽ എണ്ണ ഒഴിച്ച് സവാളയും അരച്ചെടുത്ത മസാലയും കൂടി വഴറ്റി എടുക്കാം. ഇതും അരച്ചെടുക്കാം. പിന്നീട് പാനിലേക്ക് മസാലയും വെള്ള കടല വേവിച്ചതും കൂട്ടി യോജിപ്പിക്കാം. ഇത് എല്ലാം നന്നായി മിക്സ് ചെയ്തു വരുമ്പോൾ മല്ലിയില ഇട്ടു കൊടുക്കാം. നല്ല രീതിയിൽ കുറുകി വരുമ്പോൾ ആണ് ഈ ഒരു കറിക്ക് വളരെ ടേസ്റ്റ് കൂടുന്നത്. തീർച്ചയായും ഇത് ഇഷ്ടപെടും എന്ന് കരുതുന്നു.

Thanath Ruchi

Similar Posts