ഇനി കടയിൽ നിന്നും ചീസ് വാങ്ങേണ്ട വീട്ടിൽ തന്നെ എളുപ്പം ഉണ്ടാക്കി എടുക്കാം എങ്ങനെ എന്ന് നോക്കാം?

ഇനി കടയിൽ നിന്നും ചീസ് വാങ്ങേണ്ട വീട്ടിൽ തന്ന എളുപ്പം ഉണ്ടാക്കി എടുക്കാം എങ്ങനെ എന്ന് നോക്കാം? ചീസ് സാദാരണ നമ്മൾ പുറത്തു നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്.

ഇത് ഉണ്ടാക്കാനായി വളരെ കുറച്ചു ചേരുവകൾ മതി. അത് എന്തെല്ലാം ആണെന് നോക്കാം. ആദ്യം തന്ന പാൽ ആണ് വേണ്ടത്. പാൽ തിളപ്പിക്കാൻ വയ്ക്കുക. ഇത് ചൂടായി വരുമ്പോൾ വിനാഗിരി ചേർക്കുക. അപ്പോൾ പാൽ പിരിഞ്ഞു പോകും. ഇത് ഒരു തുണി ഉപയോഗിച്ച് അതിന്റ വെള്ളവും പിരിഞ്ഞ ഭാഗവും മാറ്റി വയ്ക്കുക. അതിനു ശേഷം മിക്സിയുടെ ജാറിലേക്ക് അല്പം ഈ വെള്ളവും പാൽ പിരിഞ്ഞതും ചേർത്ത് കൊടുത്തു നല്ല പോലെ മിക്‌സിയിൽ അടിക്കുക. ശേഷം ജെലാറ്റിൻ പാലിൽ എടുത്തു മിക്സ് ചെയ്യുക. ഇത് ഒരു പാനിൽ ചൂടാക്കാൻ വയ്ക്കാം. ബട്ടർ കൂടി ആഡ് ചെയ്യുക. ഇത് മിക്സ് ആയി വരുമ്പോൾ മഞ്ഞ പൊടി ചേർക്കുക. ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് തണുത്തു വരുമ്പോൾ കട്ട് ചെയ്തു എടുക്കാം.

Thanath Ruchi

Similar Posts