ചപ്പാത്തിക്കൊപ്പം കഴിക്കാൻ പറ്റിയ പൊട്ടറ്റോ വെണ്ടയ്ക്ക മസാല പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുക്കാം
ചപ്പാത്തിക്കൊപ്പം കഴിക്കാൻ പറ്റിയ പൊട്ടറ്റോ വെണ്ടയ്ക്ക മെഴുക്കുപെരട്ടി പെട്ടെന്ന് തന്നെ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ പൊട്ടറ്റോ വെണ്ടയ്ക്ക തുടങ്ങിയവ മീഡിയം സൈസിൽ അരിയുക.
വെളിച്ചെണ്ണ ഒഴിച്ചു ജീരകം ചേർത്ത് കൊടുക്കുക. ശേഷം വെളുത്തുള്ളി,പച്ചമുളക്, എന്നിവ ചേർത്ത് മിക്സ് ചെയ്യാം പിന്നെ ചേർക്കുന്നത് പൊട്ടറ്റോ സവാള തുടങ്ങിവ ആണ്. ഇതും നന്നായി മിക്സ് ചെയ്യുക. പിന്നെ തക്കാളി ചേർത്ത് കൊടുക്കാം. ഇത് ഒന്ന് ആയി വരുമ്പോൾ വെണ്ടയ്ക്ക ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. പിന്നെ പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി,മുളക് പൊടി,മല്ലി പൊടി,ഉപ്പു എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത് നിങ്ങൾ ഡ്രൈ ആകുന്നതു വരെ വേവിക്കാം. അവസാനം ആകുമ്പോൾ അല്പം വെള്ളം തളിച്ച് കൊടുക്കാം. ഇത് എല്ലാം ഒന്ന് സോഫ്റ്റ് ആകുന്നതിനു വേണ്ടിയ ആണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഇത് അടുപ്പിൽ നിന്ന് മാറ്റി വയ്ക്കാം. ചപ്പാത്തിക്ക് നല്ലൊരു കോമ്പിനേഷൻ ആണ് ഈ ഒരു വിഭവം.
