മീൻ അച്ചാർ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?ഇല്ലെങ്കിൽ ഇങ്ങനെ ട്രൈ ചെയ്യൂ അപാര രുചി തന്നെ

മീൻ അച്ചാർ വീട്ടിൽ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ?ഇല്ലെങ്കിൽ ഇങ്ങനെ ട്രൈ ചെയ്യൂ അപാര രുചി തന്നെ. ഏതു മീൻ ഉപയോഗിച്ചും നിങ്ങൾക്ക് അച്ചാർ ഉണ്ടാക്കാം. പൊടിഞ്ഞു പോകാതിരിക്കാൻ പ്രേതേകം ശ്രദ്ധിക്കണം.

ആദ്യം മീൻ ക്ലീൻ ചെയ്തു അതിലേക്ക് ഉപ്പു,മുളക് പൊടി,മഞ്ഞ പൊടി തുടങ്ങിയവ മിക്സ് ചെയ്തു എണ്ണയിൽ നന്നായി വറുത്തു എടുക്കുക. അത് മാറ്റി വയ്ക്കുക. അതിനു ശേഷം ആ ഒരു എണ്ണയിലേക്ക് കടുക് പൊട്ടിക്കാം. പൊട്ടി വരുമ്പോൾ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം. അത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തു വയ്ക്കുക. അതിനു ശേഷം നല്ല മുളക് പൊടിയും കാശ്മീരി മുളക് പൊടിയും മഞ്ഞ പൊടിയും ചേർക്കാം. ശേഷം ഫ്രൈ ചെയ്തു വച്ചിരിയ്ക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയുക. ശേഷം വിനാഗിരി ചേർത്ത് കൊടുക്കാം. വെള്ളം വേണമെങ്കിൽ വീണ്ടും ചേർത്ത് കൊടുക്കാം. ഇത് ഒരു ബോട്ടിലിൽ ആക്കി 2 ഇവസം പുറത്തു വച്ചതിനു ശേഷം ഫ്രിഡ്ജിൽ വയ്ക്കാം.

Thanath Ruchi

Similar Posts