ഏതൊരു സാധാരണക്കാരനും വീട്ടിൽ തന്നെ ക്രിസ്റ്മസിനു കുറഞ്ഞ ചേരുവകൾ വച്ച് പ്ലം കേക്ക് ഉണ്ടാക്കാം

നമ്മുടെ ക്രിസ്മസ്ഇൻറെ തനതായ ഒരു കേക്ക് എന്ന് പറയുന്നത് പ്ലം കേക്ക് ആണ്. ഇന്ന് നിരവധി കേക്കുകൾ ലഭ്യമാണെങ്കിൽ കൂടി ക്രിസ്റ്മസിനു പ്ലം കേക്ക് ബേക്കറികളിലും കടകളിലും ഉള്ള പ്രാധാന്യം വളരെ വലുതാണ്.

വളരെ എളുപ്പത്തിൽ ഇത് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. ഓവനും ബീറ്ററും ഒന്നും ഇതിന് ആവശ്യമില്ല. നമ്മൾ ചായ പാത്രത്തിൽ കേക്ക് ഉണ്ടാക്കിയാൽ മതിയാകും. അതായത് ഏതൊരു സാധാരണക്കാരനും കേക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി ആദ്യം തന്നെ പഞ്ചസാര കാരമാലൈസ് ചെയ്യുകയാണ് ചെയ്യുന്നത്. പഞ്ചസാര കാരമൽലൈസ് ചെയ്യുമ്പോൾ ഓറഞ്ച് ജ്യൂസ് ചേർത്തു കൊടുക്കാം. നല്ലൊരു ഫ്ളോവറിന് വേണ്ടിയാണ് ചെയ്യുന്നത്. പിന്നീട് കിസ്മിസും അണ്ടിപ്പരിപ്പും ഈന്തപ്പഴവും എല്ലാം ഇതിൽ ചേർത്തു കൊടുക്കാം. അതിനുശേഷം രണ്ടു മുട്ട മൈദ തുടങ്ങിയവ നന്നായി മിക്സ് ചെയ്തതിനു ശേഷം കൊക്കോ പൗഡർ ചേർത്ത് കൊടുക്കാം. നല്ലൊരു കളർ ലഭിക്കുന്നതിനു വേണ്ടിയാണ് ചേർക്കുന്നത്. അതിനു ശേഷം അണ്ടിപ്പരിപ്പ് മുന്തിരിയുടെ മിശ്രിതം കൂടെ ചേർത്ത് കൊടുത്തു ചായ പാത്രത്തിൽ ഒഴിച്ചു കൊടുക്കുക. അര മണിക്കൂർ കഴിയുമ്പോൾ കേക്ക് റെഡി ആകുന്നതാണ്.

Thanath Ruchi

Similar Posts