നല്ല നാടൻ വിഭവമായ വെള്ളരിക്ക കിച്ചടി ഊണിനു ഉണ്ടാക്കിയാലോ?വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം

നല്ല നാടൻ വിഭവമായ വെള്ളരിക്ക കിച്ചടി ഊണിനു ഉണ്ടാക്കിയാലോ?വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാം. സദ്യയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് വെള്ളരിക്ക കിച്ചടി.

പ്രധനമായും പച്ചടിയും കിച്ചടിയും തമ്മിൽ എല്ലാവർക്കും തെറ്റാറുണ്ട്. അതിനു പ്രധാന വ്യത്യാസം പച്ചടിയിൽ മധുരം ചില കറികൾക്ക് വരാറുണ്ട്. എന്നാൽ കിച്ചടിയിൽ ഒരിക്കലും മധുരം വരികയില്ല. മാത്രം അല്ല കിച്ചടിയിൽ കടുക് അരച്ച് ചേർക്കും. അപ്പോൾ ഈ ഒരു വെള്ളരിക്ക കിച്ചടി ഉണ്ടാക്കുന്ന രീതി നോക്കാം. ആദ്യം തന്ന വെള്ളരിക്ക ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ വയ്ക്കുക. പിന്നെ മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചിരകിയത് തൈര് ഉപ്പു പച്ചമുളക് എന്നിവ ചേർത്ത് അടിക്കുക. ഇത് വെള്ളരിക്കയിലേക്ക് ചേർക്കുക. പിന്നെ ചതച്ച കടുക് ചേർക്കുക. ഇത് എല്ലാം നന്നായി മിക്സ് ചെയ്തു വയ്ക്കുക. പിന്നെ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വറ്റൽ മുളകും കറിവേപ്പിലയും എല്ലാം ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് നേരെ വെള്ളരിക്ക മിശ്രിതത്തിലേക് ഒഴിക്കുക.അങ്ങനെ വെള്ളരിക്ക കിച്ചടി റെഡി ആയി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →