ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ ഉണ്ടാക്കി എടുക്കാം എന്നാ സമയം കളയാതെ ട്രൈ ചെയ്യല്ലേ?

ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക അച്ചാർ ഉണ്ടാക്കി എടുക്കാം എന്നാ സമയം കളയാതെ ട്രൈ ചെയ്യല്ലേ?പലരും പാവയ്ക്ക കഴിക്കാൻ മടിക്കുന്നത് അതിന്റെ കയ്പ്പ് കാരണം കൊണ്ട് തന്നെ ആണ്.

കയ്പ്പില്ലാതെ ഇത് ഉണ്ടാക്കി എടുക്കാം. അതിനായി പാവയ്ക്ക അരിയുക. ശേഷം എണ്ണയിൽ ഇട്ടു ഒന്ന് വറുത്തു എടുക്കാം. അതിനു ശേഷം അതേ എണ്ണയിലേക്ക് കടുക് പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി പച്ച മുളക് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കാം. അതിനു ശേഷം മുളക് പൊടി അതായതു കാശ്മീരി മുളക് പൊടി,ഉപ്പു,ഉലുവ പൊടി എന്നിവ ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നത് വാളൻ പുളി പിഴിഞ്ഞതാണ്. ഇത് എല്ലാം ചേർത്ത് ഒന്ന് യോജിപ്പിക്കുക. പിന്നെ ശർക്കര ചേർത്ത് കൊടുക്കാം. എരിവും പുളിയും മദുരവയും എല്ലാം ചേർന്ന് നല്ലൊരു രുചി ലഭിക്കും. പിന്നെ വറുത്തു വച്ച പാവയ്ക്ക കൂടി ചേർത്ത് കൊടുത്തു നല്ല രീതിയിൽ മിക്സ് ചെയ്തു കൊടുക്കാം. അങ്ങനെ പാവയ്ക്ക കഴിക്കാൻ ഇഷ്ടമില്ലാത്തവർ കൂടി ഈ ഒരു പാവയ്ക്ക അച്ചാർ ചോദിച്ചു വാങ്ങി കഴിക്കും.

Thanath Ruchi

Similar Posts