വീട്ടിൽ പച്ചപപ്പായ ഉണ്ടോ?എങ്കിൽ ഇതാ ടൂട്ടി ഫ്രൂട്ടി എളുപ്പം ഉണ്ടാക്കാം ഇത്തവണ കേക്കിൽ ചേർക്കാം
വീട്ടിൽ പച്ചപപ്പായ ഉണ്ടോ?എങ്കിൽ ഇതാ ടൂട്ടി ഫ്രൂട്ടി എളുപ്പം ഉണ്ടാക്കാം ഇത്തവണ കേക്കിൽ ചേർക്കാം. ക്രിസ്മസ് എത്തുമ്പോൾ കേക്കിലേക്ക് ഉള്ള ചേരുവകൾ കൂടി തയ്യാറാക്കി വയ്ക്കാം.
അതിനായി പച്ച പപ്പായ എടുക്കുക. തൊലി കളഞ്ഞു ചെറുതായി അരിഞ്ഞു വയ്ക്കുക. പിന്നീട് ഒരു പാത്രത്തിലേക്ക് പഞ്ചസാരയും വെള്ളവും ഒഴിച്ച് തിളപ്പിക്കാം. പഞ്ചസാര പാനി ഇതിലൊടെ നമുക്ക് ലഭിക്കും. ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ച പപ്പായ കഷ്ണങ്ങൾ കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി വേവിച്ചു എടുക്കുക. പെട്ടെന്നു തന്നെ വെന്തു കിട്ടും.അതിനു ശേഷം നിങ്ങൾ ഇതുചെറിയ പാത്രത്തിലേക്ക് സെപ്പറേറ്റ്ചെയ്തു മാറ്റുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഫുഡ് കളർ ചേർക്കാം. എത്ര വേണം എന്നതിന് അനുസരിച്ചു നിങ്ങൾക്ക് ഇത് സെപ്പറേറ്റ് ചെയ്യാം. ഇവിടെ 4 കളർ ആണ് എടുത്തിരിക്കുന്നത്. അത് എല്ലാം ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം. പിന്നെ ഇത് തണുക്കാൻ ആയി വയ്ക്കാം. ശേഷം ഇത് എല്ലാം കൂടി മിക്സ് ചെയ്തു എടുത്തു വയ്ക്കാം. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാം.
