തനി നാടൻ രുചിയിൽ ചിക്കൻ പെരട്ട് ഉണ്ടാക്കാം രുചിയിൽ ഇത് കേമൻ തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കാം
തനി നാടൻ രുചിയിൽ ചിക്കൻ പെരട്ട് ഉണ്ടാക്കാം രുചിയിൽ ഇത് കേമൻ തന്നെ ഒന്ന് ട്രൈ ചെയ്തു നോക്കാം. ചിക്കൻ പെരട്ടു വളരെ എളുപ്പത്തിൽ തയ്യാറാക്കാം.
ഒരു കിലോ ചിക്കൻ എടുക്കുക. അതിലേക്ക് മുളക് പൊടി,മഞ്ഞ അപൊടി, കുരുമുളക് പൊടി, മല്ലി പൊടി ഉപ്പു എന്നിവ ചേർത്ത് മാറ്റി വയ്ക്കുക. ഇതിലേക്ക് തേങ്ങാ കൊത്തു കൂടി അരിഞ്ഞു ചേർത്ത് മിക്സ് ചെയ്തു വയ്ക്കാം. പിന്നെ മറ്റൊരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി സവാള ഉള്ളി എന്നിവ ചേർത്ത് ഇളക്കാം. ഇത് എല്ലാം നന്നായി വഴണ്ട് വരണം. ഇതിലേക്ക് പച്ചമുളക് കൂടി കീറി ഇടാം. ഇത് എല്ലാം നന്നായി യോജിപ്പിക്കുക. അതിനു ശേഷം പെരട്ടി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുക്കാം. പിന്നെ നന്നയി മിക്സ് ചെയ്തു അടച്ചു വച്ച് വേവിക്കുക. കുറച്ചു സമയം കഴിയുമ്പോൾ തുറന്നു കറിവേപ്പില കൂടി ചേർത്ത് കൊടുത്തു ഒന്ന് കൂടി നന്നായി മിക്സ് ചെയ്യാം. അങ്ങനെ ചിക്കൻ പെരട്ടു റെഡി ആയി.
