പഴമയുടെ ഓർമയിൽ നമുക്കു കലത്തപ്പം തയ്യാറാക്കിയാലോ?കുക്കർ അപ്പം അരിപ്പൊടിയിൽ ചെയ്തെടുക്കാം
പഴമയുടെ ഓർമയിൽ നമുക്കു കലത്തപ്പം തയ്യാറാക്കിയാലോ?കുക്കർ അപ്പം അരിപ്പൊടിയിൽ ചെയ്തെടുക്കാം. ഇത് പഴയ ഒരു സ്നാക്ക് ആണെങ്കിലും ഇപ്പോഴും കണ്ണൂർ,കാസർഗോഡ് ഭാഗങ്ങളിലെ ചായക്കടയിൽ ഇത് ഇപ്പോഴും സജീവമാണ്.
ഇതിനായി ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കുക. പിന്നെ ജീരകം,ഏലയ്ക്ക തുടങ്ങിയവ കൂടി ചേർത്ത് അരയ്ക്കുക. അതിനു ശേഷം അരിപൊടിയും വെള്ളവും ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം ശർക്കര എടുത്തു പാവ് കാച്ചുക. അറ്റ ഒരു മിശ്രിതം അരിപൊടി മിശ്രിതത്തിലേക്ക് ചേർത്ത് കൊടുക്കാം. അരിപ്പ വച്ച് അരിച്ചാണ് ഇത് ചേർത്ത് കൊടുക്കേണ്ടത്. പിന്നെ കുക്കറിൽ അല്പം എണ്ണ ,നെയ്യ് ഒഴിച്ച് ഉള്ളി തേങ്ങാ കൊത്തു എന്നിവ ചേർത്ത് വഴറ്റുക. ആ സമയം ചേർത്ത് വച്ച മിശ്രിതത്തിലേക്ക് ബേക്കിംഗ് സോഡാ ചേർത്ത് കൊടുക്കുക. അത് കൂടി കുക്കറിൽ ഒഴിച്ച് വിസിൽ മാറ്റി വേവിക്കാൻ വയ്ക്കാം. 6 മിനിറ്റ് ഒകെ ആകുമ്പോഴേക്കും ഇത് വെന്തു കിട്ടുന്നതാണ്. തണുത്തിട്ടു മുറിച്ചു കഴിക്കാം.
