ബ്രെഡും മുട്ടയും വീട്ടിൽ ഉണ്ടോ?എങ്കിൽ വളരെ രുചികരമായ ഒരു നാലു മണി പലഹാരം പെട്ടെന്നു ഉണ്ടാക്കാം
ബ്രെഡും മുട്ടയും വീട്ടിൽ ഉണ്ടോ?എങ്കിൽ വളരെ രുചികരമായ ഒരു നാലു മണി പലഹാരം പെട്ടെന്നു ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്.
അതും വീട്ടിൽ ഉള്ള ചേരുവകൾ ഉപയോഗിച്ച് ആണെങ്കിൽ വളരെ സന്തോഷം തന്നെ. അങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ ബ്രീഡ് എടുത്തു സൈഡ് മാറ്റുക. ശേഷം മുട്ട പുഴുങ്ങാൻ വയ്ക്കുക. ചെറിയ കഷ്ണങ്ങൾ ആയി അരിയാം. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ ചേർത്ത് വഴറ്റുക. അതിനു ശേഷം പൊടികൾ ചേർത്ത് കൊടുക്കാം. മഞ്ഞ പൊടി,മുളക് പൊടി തുടങ്ങിയവ ചേർത്ത് കൊടുക്കാം. അതിനു ശേഷം മുട്ട പുഴുങ്ങിയത് ചേർത്ത് കൊടുത്തു ഇളക്കുക. പിന്നീട് ബ്രഡ് എടുത്തു അതിനു അകത്തേക്ക് ഈ ഫില്ലിംഗ് വച്ച് ബ്രെഡ് ക്രംബ്സിൽ മുക്കി എണ്ണയിൽ വറുത്തു എടുക്കാം. അങ്ങനെ വളരെ രുചികരമായ 4 മണി പലഹാരം റെഡി.
