കുറച്ചു വെളുത്തുള്ളിയും 2 സവാളയും ചിക്കനും ഉണ്ടോ?അടിപൊളി ടേസ്റ്റിൽ garlic chicken ഉണ്ടാക്കാം

കുറച്ചു വെളുത്തുള്ളിയും 2 സവാളയും ചിക്കനും ഉണ്ടോ?എങ്കിൽ അടിപൊളി ടേസ്റ്റിൽ garlic chicken ഉണ്ടാക്കാം. ചിക്കന്റെ തെന്നെ വെറൈറ്റി ആയിട്ടുള്ള ഒരു ഡിഷ് ആണിത്.

ഇതിനായി ആദ്യം തന്നെ പിരിയൻ മുളക് എടുക്കുക. അത് വെള്ളത്തിൽ ഒന്ന് കുതിർത്തു വച്ച് മിക്‌സിയിൽ അടിച്ചു എടുക്കാം. അതിനു ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇട്ടു കൊടുക്കാം. പിന്നെ ചേർക്കുന്നത് സവാള ആണ്. ഇത് വഴണ്ട് വരുമ്പോൾ നേരിട്ട് ചിക്കൻ ചേർക്കാം. ഇത് ഒന്നു നന്നായി ഇളക്കാം.ഇത് ജസ്റ്റ് ഒന്ന് കളർ ഒകെ മാറി വരുമ്പോൾ ടോമടോ സോസ് ചേർത്ത് കൊടുക്കാം. അതിനു ശേഷം അരച്ച് വച്ച പിരിയൻ മുളക് ചേർത്ത് കൊടുത്തു മിക്സ് ചെയ്യുക. പിന്നെ ചേർക്കുന്നത് അല്പം വിനാഗിരി ആണ്. ഇത് എല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യാം. പിന്നെ കുറുകി വരുമ്പോൾ ഗാർലിക് ചിക്കൻ റെഡി ആയി. എന്തിന്റെ കോഡ് വേണമെങ്കിലും നിങ്ങൾക്ക് ഇത് കോമ്പിനേഷൻ ആയി എടുക്കാം.

Thanath Ruchi

Similar Posts