ഇതാണ് അപ്പോൾ ഹോട്ടലിൽ കിട്ടുന്ന മീൻ പൊരിച്ചതിന്റ അപാര രുചിയുടെ രഹസ്യം അടിപൊളി മീൻ ഫ്രൈ തന്നെ

ഇതാണ് അപ്പോൾ ഹോട്ടലിൽ കിട്ടുന്ന മീൻ പൊരിച്ചതിന്റ അപാര രുചിയുടെ രഹസ്യം അടിപൊളി മീൻ ഫ്രൈ തന്നെ. ഇനി മീൻ ഏതുമാകട്ടെ ഈ രുചിയിൽ ഒന്നു തയ്യാറാക്കി നോക്കൂ.

മീൻ കറി ആയും വറുത്തതും ഒക്കെ നമ്മൾ ധാരാളം കഴിക്കാറുണ്ട്. നമ്മുട വീടുകളിൽ എല്ലാം പല രുചിയിൽ ആയിരിക്കും നമ്മൾ ഉണ്ടാകുക. മീൻ ഏതായാലും നമ്മൾ വീടുകളിൽ തയ്യാറാക്കുന്ന ഒരു രുചി കൂട്ട് ഉണ്ടാകും. അതിൽ നിന്നും വ്യത്യസ്തമായി ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. ഇതിനായി ആദ്യം തന്നെ ഏതു മീൻ വേണമെങ്കിലും എടുക്കാം. ഇനി അരപ്പ് തയ്യാറാക്കാം. ഇതിനായി ഉള്ളി,വെളുത്തുള്ളി,ഇഞ്ചി,കറിവേപ്പില തുടങ്ങിയവ എടുക്കുക.ഇത് മിക്സിയുടെ ജാറിൽ ഇടുക.പിന്നെ പെരുംജീരകം ചേർത്ത് അരയ്ക്കാം. പിന്നെ മുളക് പൊടി,മഞ്ഞ പൊടി,വിനാഗിരി,ഉപ്പ് തുടങ്ങിയവ ചേർത്ത് മിക്സ് ചെയ്തു മീനിൽ ചേർക്കാം. ശേഷം എണ്ണയിൽ മീൻ തിരിച്ചും മറിച്ചും ഇട്ടു നല്ല രീതിയിൽ വറുത്തു എടുക്കാം. അങ്ങനെ ഹോട്ടലിലെ സ്വാദിഷ്ടമായ മീൻ വറുത്തത് നമുക്ക് ലഭിക്കും.

Thanath Ruchi

Similar Posts