കണ്ണൂർ കോക്ക് ടെയിൽ കുടിച്ചിട്ടുണ്ടോ?ഇത്രയും ടേസ്റ്റ് ഉള്ള ഡ്രിങ്ക് നിങ്ങൾ അറിയാതെ പോകരുത്

കണ്ണൂർ കോക്ക് ടെയിൽ കുടിച്ചിട്ടുണ്ടോ?ഇത്രയും ടേസ്റ്റ് ഉള്ള ഡ്രിങ്ക് നിങ്ങൾ അറിയാതെ പോകരുത്. പുറമെ നിന്ന് ഷേക്ക് പോലെ ഉള്ള സംഭവങ്ങൾ വാങ്ങി കുടിക്കുന്ന രീതിയിൽ നിന്ന് ഇന്ന് വ്യത്യാസമായി നമ്മൾ പല തരത്തിൽ ഉള്ള ഷേക്ക് ഒക്കെ വീടുകളിൽ ഉണ്ടാക്കാറുമുണ്ട്.

ഓരോ നാട്ടിലും അവരവരുടെ പ്രേതകമായ രുചി കൂട്ടുകൾ ഉണ്ടായിരിക്കും. അത്തരത്തിൽ കണ്ണൂരിൽ ലഭിക്കുന്ന ഒരു കോക്ക് ടെയിൽ റെസിപ്പി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. ഇത് ഉണ്ടാക്കാൻ ആയി വളരെ എളുപ്പം ആണ്. ഇതിനായി പ്രധാനമായും നമുക്ക് വേണ്ടത് ക്യാരറ്റ് ,പപ്പായ എന്നിവ ആണ്. ക്യാരറ്റ് ചെറുതായി അരിഞ്ഞു ജസ്റ്റ് ഒന്ന് വേവിച്ചെടുക്കണം.നല്ല രീതിയിൽ സോഫ്റ്റ് ആവാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം നല്ല രീതിയിൽ പഴുത്ത ഒരു പപ്പായ എടുത്തു അരിഞ്ഞു വയ്ക്കുക. അതിനു ശേഷം 2 സ്കൂപ് വാനില ഐസ്ക്രീം,പഞ്ചസാര വേണം. ഇവ എല്ലാം കൂടി മിക്സിയിൽ നല്ല രീതിയിൽ അടിച്ചു എടുക്കുക. പിന്നെ കോൺഫ്ലേക്സ് , അണ്ടി പരിപ്പ്,മുന്തിരി തുടങ്ങിയവ ചേർത്ത് ഗാര്ണിഷ് ചെയ്തു കൊടുത്താൽ മതിയാകും.

Thanath Ruchi

Similar Posts