ചിക്കൻ റോസ്‌റ്റ് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ അസാധ്യ രുചി തന്നെ ഇരട്ടി രുചിയിൽ ചിക്കൻ റോസ്റ്റ്

ചിക്കൻ റോസ്‌റ്റ് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ അസാധ്യ രുചി തന്നെ ഇരട്ടി രുചിയിൽ ചിക്കൻ റോസ്റ്റ്. ചിക്കൻ ഇഷ്ടമുള്ളവർക്ക് ഈ ഒരു രുചി തീർച്ചയായും ഇഷ്ടപ്പെടും.

ഇതിനായി ആദ്യം തന്നെ ചിക്കൻ എടുത്തു മുളക് പൊടി,മഞ്ഞ പൊടി,തൈര്,ഉപ്പു എന്നിവ ചേർത്ത് കൊടുത്തു മാറ്റി വയ്ക്കാം. പിന്നെ ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം.പിന്നെ ചേർക്കുന്നത് പെരുംജീരകം ആണ്. അതിനു ശേഷം സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം.അതിനു ശേഷം പച്ചമുളക് കൂടി ചേർത്ത് കൊടുക്കാം. പിന്നെ കറിവേപ്പില,ഇഞ്ചി,വെളുത്തുള്ളി, എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. പിന്നെ ഗരം മസാല,മാലിപ്പൊടി എന്നിവ ചേർത്ത് കൊടുക്കാം. പൊടികൾ എല്ലാം ചേർത്ത് ഒന്ന് കൂടി നന്നായി വഴറ്റുക. അതിനു ശേഷം തക്കാളി ചേർത്ത് കൊടുക്കാം. പിന്നെ ചേർക്കുന്നതു മസാല പുരട്ടി വച്ച ചിക്കൻ ആണ്. അതിനു ശേഷം അടച്ചു വച്ച് വേവിക്കാം.ചിക്കനിൽ നിന്ന് തന്ന എവെള്ളം ഇറങ്ങിക്കോളും.അങ്ങനെ വളരേ രുചിയോടു കൂടിയ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →