ഗ്രീൻ ആപ്പിൾ കൊണ്ട് അച്ചാറോ?നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ ഇങ്ങനെ ഒരു അച്ചാർ?അപാര രുചി

ഗ്രീൻ ആപ്പിൾ കൊണ്ട് അച്ചാറോ?നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ ഇങ്ങനെ ഒരു അച്ചാർ?അപാര രുചി തന്നെ ആണ്. അച്ചാർ എന്ന് കേൾക്കുമ്പോഴേ പലർക്കും വായിൽ വെള്ളം വരും.

ചോറിന്റ കൂടെ അച്ചാർ ഉണ്ട്നെകിൽ ഒരു ചൊടി തന്നെ ആണ്. സാധാരണ നമ്മൾ മാങ്ങാ,നാരങ്ങാ,നെല്ലിക്ക,വെളുത്തുള്ളി തുടങ്ങിയവ ആണ് വീടുകളിൽ ഇടുന്നതു. ഇന്ന് അതിൽ നിന്നും എല്ലാം വളരെ വ്യത്യാസമായി ഗ്രീൻ ആപ്പിൾ ഉപയോഗിച്ച് ആണ് അച്ചാർ ഇടുന്നതു. ഗ്രീൻ ആപ്പിൾ തിരഞ്ഞെടുക്കാൻ തന്നെ കാരണം ഇതിനു അല്പം മധുരവും പുളിയും എല്ലാം ഉള്ളത് കൊണ്ടാണ്. 2 ആപ്പിൾ ആണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇത് നന്നായി കഴുകി വൃത്തിയാക്കുക. തൊലിയോട് കൂടി വേണം ഇത് ചെറുതായി അരിഞ്ഞെടുക്കാൻ. ശേഷം ഒരു സ്റ്റീൽ പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. പിന്നെ ഉലുവ, ഇഞ്ചി,വെളുത്തുള്ളി,കറിവേപ്പില തുടങ്ങിയവ ചേർത്ത് കൊടുക്കുക. പിന്നീട് മഞ്ഞൾ പൊടി,മുളക് പൊടി ചേർത്ത് ഇളക്കുക. അതിനു ശേഷം ഗ്രീൻ ആപ്പിൾ,ഉപ്പ്‌ എന്നിവ ഇട്ടു വഴറ്റി എടുക്കാം.

Thanath Ruchi

Similar Posts