പ്രഷർ കുക്കറിൽ ഈസിയായി ഒരു വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കിയാലോ?വളരെ ടേസ്റ്റി വെജ് ബിരിയാണി

പ്രഷർ കുക്കറിൽ ഈസിയായി ഒരു വെജിറ്റബിൾ ബിരിയാണി നമുക്ക് ഉണ്ടാക്കിയാലോ?വളരെ ടേസ്റ്റി വെജ് ബിരിയാണി. ബിരിയാണി കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണലോ?

ഇന്ന് ഇവിടെ വെജ് ബിരിയാണി ആണ് ഉണ്ടാക്കാൻ ആയി പോകുന്നത്. പ്രഷർ കുക്കറിൽ ആയതിനാൽ ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. ഇതിനായി ആദ്യം തന്നെ കുക്കറിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് അൽപ്പം നെയ്യ് കൂടി ഒഴിച്ച് പട്ട,ഗ്രാമ്പൂ,ഏലയ്ക്ക,അണ്ടിപ്പരിപ്പ്,മുന്തിരി തുടങ്ങിയവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,സവാള എന്നിവ ചേർത്ത് കൊടുക്കുക. പച്ചമുളക് കൂടി ചേർത്ത് കൊടുക്കാം. തക്കാളി,ബീൻസ്,ക്യാരറ്റ് കൂടി ചേർത്ത് കൊടുക്കാം. ഇവ എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നെ കൈമ റൈസ് ചേർത്തു കൊടുക്കാം. ഇവ ഒന്ന് ഇളക്കി കുക്കർ അടച്ചു വയ്ക്കാം. മീഡിയം തീയിൽ 2 വിസിൽ വരുന്ന വരെ വയ്ക്കാം. വിസിൽ വന്നു തുറന്നു നോക്കുമ്പോൾ ടേസ്റ്റി വെജ് ബിരിയാണി റെഡി ആയി കാണും. സൈഡ് ഡിഷ് ആയി എന്ത് വേണെങ്കിലും നിങ്ങൾക്ക് എടുക്കാവുന്നതാണ്.

Thanath Ruchi

Similar Posts