ഇത്തവണ ക്രിസ്റ്മസിനു രാവിലെ ചിക്കൻ കുറുമാ ആയാലോ?എല്ലാത്തിനും ഇത് സൂപ്പർ കോമ്പിനേഷൻ തന്നെ

ഇത്തവണ ക്രിസ്റ്മസിനു രാവിലെ ചിക്കൻ കുറുമാ ആയാലോ?എല്ലാത്തിനും ഇത് സൂപ്പർ കോമ്പിനേഷൻ തന്നെ. ക്രിസ്മസ് ബ്രേക്ക് ഫാസ്റ്റ് റെസിപ്പീ ആണ് ഇവിടെ പറയുന്നത്.

ചിക്കൻ സ്ടൂ നിങ്ങൾ എല്ലാവരും കഴിച്ചിട്ട് ഉള്ള ഒന്നായിരിക്കും. ഇത് വീട്ടിൽ ഉണ്ടാക്കുന്ന രീതി ആണ് ഇവിടെ വിവരിക്കുന്നത്. ഇതിനായി ആദ്യം തന്ന എണ്ണ ഒഴിച്ച് അതിലേക്ക് പട്ട,ഗ്രാമ്പൂ,ഏലയ്ക്ക എന്നിവ ചേർത്ത് ജസ്റ്റ് ഒന്ന് വഴറ്റുക. പിന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചേർക്കേണ്ടത് പച്ചമുളക്,സവാള,ഉപ്പ് എന്നിവ ആണ്. കുരുമുളക് പൊടി കൂടി ചേർത്ത് കൊടുക്കാം. അതിനു ശേഷം ചിക്കൻ ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ആയി വരുമ്പോൾ ഇതിലേക്ക് ക്യാരറ്റ് , ഉരുളക്കിഴങ്ങു എന്നിവ ചേർത്ത് കൊടുക്കാം. അതിനു ശേഷം രണ്ടാം പാൽ ചേർത്ത് കൊടുത്തു ഒന്ന് മൂടി വച്ച് വേവിക്കുക. പിന്നെ തുറന്നു ഉരുളക്കിഴങ്ങു ഒന്ന് ഉടച്ചു കൊടുക്കുക. ശേഷം ആദ്യ പാൽ ചേർത്ത് ഒന്ന് ജസ്റ്റ് ചൂടാക്കുക. തിള വരുവാൻ പാടില്ല. അവസാനം ഉള്ളിയും കറിവേപ്പിലയും അണ്ടിപരിപ്പും കൂടി ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts