റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ വീട്ടിൽ ഉണ്ടാക്കാം ഇത് ഉണ്ടാക്കാൻ ഇത്രയും എളുപ്പം ആണോ?

റെസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇത് ഉണ്ടാക്കാൻ ഇത്രയും എളുപ്പം ആണോ? ചൈനീസ് വിഭവങ്ങളിൽ ഏറ്റവും കൂടുതൽ നമ്മൾ വാങ്ങുന്നത് ചില്ലി ചിക്കൻ ആയിരിക്കും.

ഇത് വീടുകളിൽ തയ്യാറാക്കാം. ഇതിനായി ഒരു കിലോ ചിക്കൻ എടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ്,കുരുമുളക് പൊടി,ഉപ്പു,കോൺ ഫ്ലോർ ,മുട്ട സോയ സോസ് എന്നിവ ചേർത്ത് നല്ല പോലെ മിക്സ് ചെയ്തു മാറ്റി വയ്ക്കാം. അര മണിക്കൂർ നേരം വയ്ക്കാം. ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചു വയ്ക്കാം. സവാള,ക്യാപ്‌സിക്കം എന്നിവ അരിഞ്ഞു വയ്ക്കാം. അതിനു ശേഷം ഒരു ബൗളിലേക്ക് വെള്ളവും,വിനാഗിരിയും,മുളക് പൊടിയും,ടോമാറ്റോസോസും,സോയ സോസും ,കോൺ ഫ്ലോർ എന്നിവ ചേർത്ത് മിക്സ് ചെയ്തു മാറ്റി വയ്ക്കാം. ശേഷം എണ്ണയിൽ ചിക്കൻ വറുത്തു എടുക്കുക.അതേ എണ്ണയിലേക്ക് സവാള,ഇനി വെളുത്തുള്ളി,ക്യാപ്‌സിക്കം എല്ലാം ചേർത്ത് ഒന്ന് വഴറ്റി മാറ്റി വച്ച മിശ്രിതവും ചേർത്ത് ഇളക്കാം. അതിലേക്ക് ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്യുമ്പോൾ ചില്ലി ചിക്കൻ റെഡി ആയി.

Thanath Ruchi

Similar Posts