ഒരു പിടി റവയും 1 മുട്ടയും ഉണ്ടോ?എങ്കിൽ ഓവനും ബീറ്ററും ഇല്ലാതെ പഞ്ഞി പോലൊരു കേക്ക് ഉണ്ടാക്കാം

ഒരു പിടി റവയും 1 മുട്ടയും ഉണ്ടോ?എങ്കിൽ ഓവനും ബീറ്ററും ഇല്ലാതെ പഞ്ഞി പോലൊരു കേക്ക് ഉണ്ടാക്കാം. ക്രിസ്മസ് ഇങ്ങു എത്താറായി.

കേക്ക് ക്രിസ്റ്മസിനു ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വിഭവമാണ്. നമ്മൾ സാധാരണ ഇത് കടകളിൽ നിന്നും വാങുകയാണ് പതിവ്. എന്നാൽ വളരെ എളുപ്പത്തിൽ നമുക്ക് ഇത് റവ ഉപയോഗിച്ച് തയ്യാറാക്കാം. വീട്ടിൽ തയ്യറാക്കുമ്പോൾ ധൈര്യമായി കഴിക്കുകയും ചെയ്യാം. ഇതിനായി മിക്സയിലേക്ക് അര കപ്പ് റവ,കാൽ കപ്പ് പാൽ, പഞ്ചസാര അര കപ്പ് ,1 മുട്ട തുടങ്ങിയവ അടിച്ചു എടുക്കുക. അതിനു ശേഷം ഒരു കുഴി ഉള്ള പാൻ എടുത്തു എണ്ണ ഒഴിച്ച് അല്പം മൈദാ പൊടി തൂകി വയ്ക്കുക. ശേഷം മാറ്റി വച്ച മിശ്രിതത്തിൽക്ക് ഒരു അരിപ്പ ഉപയോഗിച്ച് മൈദാ പൊടി,ബേക്കിംഗ് പൌഡർ,ബേക്കിംഗ് സോഡാ തുടങ്ങിയവ ചേർത്ത് നന്നായി മിക്സ് ചെയ്യൂക. എന്നിട്ട് ആ പാനിൽ ഒഴിച്ച് കൊടുത്തു ദോശ കല്ലിൽ ഈ പാൻ വച്ച് കുറച്ചു സമയം വേവിച്ചാൽ കേക്ക് റെഡി.

Thanath Ruchi

Similar Posts