നെയ് ലഡൂ ഇനി വെറും 5 മിനിറ്റിൽ ഉണ്ടാക്കാം ഒറ്റ തവണ ഉണ്ടാക്കിയാൽ പിന്നേം പിന്നേം ഉണ്ടാക്കും

നെയ് ലഡൂ ഇനി വെറും 5 മിനിറ്റിൽ ഉണ്ടാക്കാം ഒറ്റ തവണ ഉണ്ടാക്കിയാൽ പിന്നേം പിന്നേം ഉണ്ടാക്കും. ലഡൂ എല്ലാവർക്കും ഇഷ്ടമുള്ള മധുര പലഹാരമാണ്.

ഇവിടെ ഇതിനായി 2 കപ്പ് കടലമാവ് ആണ് എടുത്തിരിക്കുന്നത്. അതിലേക്ക് കളർ നൽകുന്നതിനായി അല്പം മഞ്ഞ പൊടി ചേർത്ത് കൊടുക്കാം. പിന്നെ വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇതിൽ കാണിച്ചിരിക്കുന്ന പരുവം ആണ് ആകേണ്ടത്. അതിനു ശേഷം എണ്ണയോ നെയ്യോ ഒഴിച്ച് അതിലേക് ബൂന്ദി തയ്യാറാക്കണം. അതിനായി ഹാന്ഗിങ് അരിപ്പ വച്ച് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുത്താൽ എണ്ണയിലേക്ക് നേരെ ബൂന്ദി ആക്കി എടുക്കാം. നന്നായി വെന്തു വരുമ്പോൾ മാറ്റാം. പിന്ന ഈയൊരു മിക്സിയുടെ ജാറിലേക്ക് ബൂന്ദിയും ഏലയ്ക്കുയും ഗ്രാമ്പുവും ചേർത്ത് അരയ്ക്കാം. ശേഷം 1 കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ചേർത്ത് 1 സ്ട്രിംഗ് കൺസിസ്റ്റന്റൻസിയിൽ എടുക്കാം. ഇത് മിശ്രിതത്തിലേക്ക് ഒഴിച്ച് കൊടുത്തു റസ്റ്റ് ചെയ്യാൻ വയ്ക്കുക. മുന്തിരി കൂടി ചേർത്ത് ഉരുട്ടി ലഡൂ ആക്കി എടുക്കാം.

Thanath Ruchi

Similar Posts