ഉപ്പുമാവ് ഉണ്ടാക്കാണെങ്കിൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ സോഫ്റ്റ് ഉപ്പുമാവ് ഇത്രയും രുചിയിലോ?

നമ്മുടെ വീടുകളിൽ ഇടയ്ക്കെങ്കിലും ഉണ്ടാക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണ് ഉപ്പുമാവ്. ഉപ്പു മാവ് ചില കല്യാണ വീടുകളിലും താരം തന്നെ.

പെട്ടെന്നു ഉണ്ടാക്കാൻ കഴിയുന്നു എന്നുള്ളത് ഇതിന്റെ ഒരു പ്രേതെകത ആണ്. മാത്രമല്ല ഉണ്ടാക്കുമ്പോൾ ഒറ്റ തവണയോടു കൂടി തന്നെ എല്ലാര്ക്കും ഉണ്ടാക്കാൻ കഴിയുന്നു. അത് കൊണ്ട് പെട്ടെന്നു പണി കഴിയുകയും ചെയ്യുന്നു. ഉപ്പുമാവ് ഉണ്ടാക്കുമ്പോൾ വെള്ളത്തിന്റ അളവ് ആണ് കൂടുതലും ശ്രദ്ധിക്കേണ്ടത്. ഇല്ലെങ്കിൽ പരുവം കറക്റ്റ് ആവില്ല. ആദ്യം തന്നെ റവ ഒന്ന് വറുത്തു മാറ്റി വയ്ക്കുക. പിന്നീട് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഉഴുന്നു പരിപ്പ് ചേർത്ത് കൊടുക്കാം. പിന്നെ ഇഞ്ചി,പച്ചമുളക്,ചെറിയ ഉള്ളി, ക്യാരറ്റ് ,ഗ്രീൻപീസ് എന്നിവ ചേർത്ത് ഇളക്കാം. പിന്നെ വേണ്ടത് മഞ്ഞപ്പൊടി,ചെറിയ ജീരകം കൂടി ചേർക്കാം. പിന്നെ വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ മാറ്റി വച്ച റവ കൂടി ചേർത്ത് കൊടുത്തു ഇളക്കാം. അവസാനം നെയ്യും കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കാം.അങ്ങനെ സോഫ്റ്റ് ഉപ്പുമാവ് റെഡി ആയി.

Thanath Ruchi

Similar Posts