ഈസിയായി തയ്യാറാക്കാൻ കഴിയുന്ന പച്ചമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം?ഇങ്ങനെ ഉണ്ടാക്കാറുണ്ടോ?

പെട്ടെന്നു തയ്യാറാക്കാൻ കഴിയുന്ന പച്ചമാങ്ങാ അച്ചാർ ഉണ്ടാക്കുന്ന വിധം?ഇങ്ങനെ ഉണ്ടാക്കാറുണ്ടോ?അച്ചാറുകളിൽ നമ്മൾ എപ്പോഴും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് പച്ച മാങ്ങാ അച്ചാർ .

ഇത് മിക്ക വീടുകളിൽ ഉള്ളതിനാൽ മാങ്ങാ കാലം ആകുമ്പോൾ എല്ലാവരും ഇത് വീടുകളിൽ അച്ചാർ ഇടുന്നു. പച്ച മാങ്ങാ വീട്ടിൽ ഇല്ലാത്തവർ പുറത്തു നിന്ന് എങ്കിലും വാങ്ങി അച്ചാർ ഇടുവാൻ ശ്രമിക്കാറുണ്ട്. പുറത്തു നിന്ന് ധാരാളം മാങ്ങാ അച്ചാറുകൾ ലഭിക്കുമെങ്കിലും നമുക്ക് തെന്നെ അറിയാം അതിൽ നല്ല രീതിയിൽ പ്രീസെർവേറ്റീവ്സ് ചേർത്തിരിക്കും എന്നുള്ളത്. അത് കൊണ്ട് എപ്പോഴും വീടുകിളിൽ തയ്യാറക്കുന്നതു ആണ് ഉചിതം. ആദ്യം തെന്നെ പച്ച മാങ്ങാ അരിയാം. തൊലിയോട് കൂടി ആണ് ഇത് അരിയുന്നത്. ചെറിയ കഷ്ണങ്ങൾ ആയി ഇത് അരിഞ്ഞു എടുത്താൽ മതിയാകും. എണിട്ട് ഇത് ഉപ്പു ചേർത്ത് 1 ദിവസം മാറ്റി വയ്ക്കാം. ശേഷം പിറ്റേ ദിവസം പച്ച മുളക്,ഇഞ്ചി,വെളുത്തുള്ളി മിക്സിയുടെ ജാറിൽ അരച്ച് എടുക്കുക. ശേഷം നല്ലെണ്ണ ഒഴിച്ച് ഇത് ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളക് പൊടി,ഉഴുന്ന് പൊടി,ഉലുവ പൊടി,കടുക് പൊടിച്ചത് ചേർത്ത് ഇളക്കി യോജിപ്പിക്കാം.

Thanath Ruchi

Similar Posts