ചിക്കൻ കൊണ്ടാട്ടം നിങ്ങൾക്ക് ഇഷ്ടമാണോ?വളരെ രുചികരമായി വീട്ടിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കാം

ചിക്കൻ കൊണ്ടാട്ടം നിങ്ങൾക്ക് ഇഷ്ടമാണോ?വളരെ രുചികരമായി വീട്ടിൽ തന്നെ ഇത് ഉണ്ടാക്കി എടുക്കാം.

ചിക്കൻ ഇഷ്ടമുള്ളവർക്ക് അത് എങ്ങനെ ഉണ്ടാക്കിയാലും വളരെ ഇഷ്ടമായിരിക്കും. വീടുകളിൽ എന്നും ഉണ്ടാക്കുന്ന രുചികളിൽ നിന്നും വ്യത്യ്സതമായി ഇന്ന് ചിക്കൻ വച്ചു ചിക്കൻ കൊണ്ടാട്ടം ആണ് ഉണ്ടാക്കുന്നത്. നമ്മളിൽ പലരും ഇത് പുറത്തു നിന്ന് കഴിച്ചിട്ടുണ്ടാകും. ആ ഒരു സ്വാദിൽ തന്നെ നമുക്ക് ഇത് വീട്ടിൽ ഉണ്ടാക്കാം. വളരെ കുറച്ചു ചേരുവകൾ മാത്രം ആവശ്യം ഉള്ളു. എല്ലാം വീട്ടിൽ ഉള്ള ചേരുവകൾ തന്നെ ആണ്. ആദ്യം തെന്നെ ചിക്കൻ എടുത്തു അതിലേക്ക് മഞ്ഞ പൊടി മുളക് പൊടി,ഉപ്പു , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,കറി വേപ്പില തുടങ്ങിയവ ചേർത്ത് മിക്സ് ചെയ്തു 1 മണിക്കൂർ മാറ്റി വയ്ക്കാം. ശേഷം എണ്ണയിൽ വറുത്തു എടുക്കാം. പിന്നെ അതേ എണ്ണയിലേക്ക് വറ്റൽ മുളക്, ഇഞ്ചി, ചെറിയ ഉള്ളി, ചേർത്ത് വഴറ്റാം.പിന്നെ പൊടി മസാലകൾ കൂടി ചേര്ക്കാം. അവസാനം ടൊമാറ്റോ സോസ് ചേർത്ത് വെള്ളം ഒഴിച്ച് ചിക്കൻ കൂടി ചേർത്ത് കുറുക്കി എടുക്കാം.

Thanath Ruchi

Similar Posts