കടായി പത്തിരി എന്ന് കേട്ടിട്ടുണ്ടോ?കഴിച്ചിട്ടുണ്ടോ?എങ്ങനെ ആണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം

കടായി പത്തിരി എന്ന് കേട്ടിട്ടുണ്ടോ?കഴിച്ചിട്ടുണ്ടോ?എങ്ങനെ ആണ് ഇത് ഉണ്ടാക്കുന്നത് എന്ന് നോക്കാം.പത്തിരി എന്ന് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ടാകും കഴിച്ചിട്ടും ഉണ്ടാകും.

എന്നാൽ ഈ ഒരു കടായി പത്തിരി അതിൽ നിന്നും അല്പം വ്യത്യ്സ്റ്റമാണ്. ഇതിലേക്ക് മറ്റു കുറച്ചു ചേരുവകൾ കൂടി ചേരുന്നുണ്ട്. അത് എന്തെല്ലാം ആണെന്ന് നോക്കാം.ആദ്യം തന്നെ പച്ചരി കുതിർത്തു വയ്ക്കാം. അതിലെ വെള്ളം എല്ലാം മാറ്റി മിക്സിയുടെ ജാറിലേക്ക് മാറ്റാം. പിന്നെ ചേർക്കുന്നത് ജീരകം ആണ്. ഇത് നന്നായി അരച്ച് എടുക്കുക. എന്നിട്ടു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്തു വയ്ക്കാം. പിന്നെ വേണ്ടത് സവാളയും തേങ്ങയും കറിവേപ്പിലയും ആണ്. സവാള ചെറുതായി അരിയുന്നത് ആണ് ഏറ്റവും നല്ലതു. ഇത് എല്ലാം കൈ വച്ച് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മാവിലേക്കു ഇത് ചേർത്ത് കൊടുത്തു നന്നായി ഇളക്കുക. എന്നിട്ട് പാൻ ചൂടായി വരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ഇട്ടു മൂപ്പിക്കുക. ശേഷം ഈ മാവു ഒന്ന് ഒഴിച്ച് കൊടുത്തു ചുട്ടു എടുക്കാം.കടായി പത്തിരി റെഡി.

Thanath Ruchi

Similar Posts