ഈ ക്രിസ്റ്മസിനു ഒരുക്കൂ രുചികരമായ പിടിയും കോഴിക്കറിയും വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം

ക്രിസ്മസ് സമയത്തെ ഒരു പ്രധാന പലഹാരമാണ് പിടിയും കോഴിയും ഈ വിഭവങ്ങൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതാണ്.

പിടി ആണ് ഇതിനായി ആദ്യം ഉണ്ടാക്കുന്നത്. ഇതിനായി വറുത്ത അരിപ്പൊടി ആണ് എടുക്കുന്നത്. നാളികേരവും അരിപൊടിയും ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക. അതിനു ശേഷം ഉള്ളി വെളുത്തുള്ളി ജീരകം തുടങ്ങിയവ ചതച്ച് തിളക്കുന്ന വെള്ളത്തിൽ ഇട്ടു കൊടുക്കാം. അതിനു ശേഷം ഈ ഒരു വെള്ളം മിക്സ് ചെയ്ത അരിപ്പൊടിയിലും തേങ്ങയിലും ചേർത്ത് കൊടുത്തു ഉരുളകളാക്കുക. ശേഷം വീണ്ടും വെള്ളം തിളപ്പിച്ചു മിക്സ് ചെയ്ത വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഈ ഉരുളകൾ ചേർത്തു കൊടുത്തു പരുവമാകുമ്പോൾ എടുക്കാവുന്നതാണ്. ഇതിൻറെ കൂടെ കോഴിക്കറി ആണ് ഏറ്റവും ബെസ്റ്റ്. അൽപ്പം ലൂസ് ആയിരിക്കുന്ന കോഴിക്കറി ആണ് വേണ്ടത്. ഇത് നമ്മൾ സെപ്പറേറ്റ് ആണ് ചെയ്യുന്നതെങ്കിലും പിടിയുടെ മുകളിലേക്ക് കോഴിക്കറി ഒഴിച്ചു കഴിക്കുകയാണ് ചെയ്യുന്നത്. ഇതിനായി വേണ്ട ചേരുവകൾ ഉണ്ടാക്കുന്ന വിധം എല്ലാം വിശദമായി ഇതിലൂടെ അറിയാം.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →