മട്ടയരി കൊണ്ട് നമുക്ക് സ്വാദിഷ്ടമായ മഞ്ഞ ചോറ് ഉണ്ടാക്കിയാലോ?കറി പോലും ആവശ്യമില്ല രുചിക്കാം
മട്ടയരി കൊണ്ട് നമുക്ക് സ്വാദിഷ്ടമായ മഞ്ഞ ചോറ് ഉണ്ടാക്കിയാലോ?കറി പോലും ആവശ്യമില്ല. ആവശ്യമെങ്കിൽ നിങ്ങൾക്ക് നോൺ വെജിന്റെ കൂടെ ഇത് നിങ്ങൾക്ക് കഴിക്കാം.
ഈയൊരു മഞ്ഞ ചോറ് നിങ്ങൾക്ക് ഏത് രീതിയിൽ വേണമെങ്കിലും ഉണ്ടാക്കിയെടുക്കാം. ബാക്കി വന്ന ചോറു ഉണ്ടെങ്കിൽ അത് വച്ച് ഉണ്ടാക്കിയെടുക്കാം. വെള്ള ചോറ് വെച്ചോ, കുറുവ അരി വെച്ചു എല്ലാം നമുക്ക് ഉണ്ടാക്കിയെടുക്കാം. ഇവിടെ പറയുന്നത് മട്ടയരി ഉപയോഗിച്ച് ഉണ്ടാക്കുന്ന രീതി ആണ്. ഇത് വെച്ച് ഉണ്ടാക്കുമ്പോൾ കുറച്ച് സമയമെടുക്കും. അതുകൊണ്ട് ഒരു പ്രഷർ കുക്കറിൽ ആണ് ഉണ്ടാക്കിയെടുക്കുന്നത്. ഇതിനായി മട്ടരി എടുത്ത് നന്നായി കഴുകി വയ്ക്കുക. പ്രഷർ കുക്കറിലേക്ക് ഇട്ടു കൊടുക്കാം. അതിനു ശേഷം ഒരു കപ്പ് തേങ്ങയും ഒരു വലിയ സവാളയുടെ പകുതിയും പെരുംജീരകവും ചേർത്തു കൊടുക്കാം. ഉപ്പും കറിവേപ്പിലയും ചേർത്ത് കൊടുത്തു അടച്ചു വയ്ക്കാം. അതിനു ശേഷം ആവശ്യമുള്ള വെള്ളം ഒഴിച്ചു കൊടുത്തു കുക്കർ അടച്ചു വയ്ക്കാം. രണ്ടു വിസിൽ വരുമ്പോൾ ഓഫ് ആക്കി നോക്കിയാൽ സ്വാദിഷ്ടമായ മഞ്ഞ ചോറ് റെഡി ആക്കുന്നതാണ്.
