ബ്രെഡ് കൊണ്ട് ഒരു സ്‌പൈസി റെസിപ്പി ആയാലോ?ബ്രഡ് പക്കോഡ വളരെ പെട്ടെന്നു ഉണ്ടാക്കി എടുക്കാം

ബ്രെഡ് കൊണ്ട് ഒരു സ്‌പൈസി റെസിപ്പി ആയാലോ?ബ്രഡ് പക്കോഡ വളരെ പെട്ടെന്നു ഉണ്ടാക്കി എടുക്കാം. ബ്രെഡ് കൊണ്ട് നമ്മൾ പല തരത്തിൽ ഉള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.

അക്കൂട്ടത്തിൽ എപ്പോഴും സ്‌പൈസി ആയി നിൽക്കുന്ന ഒന്നാണ് ബ്രെഡ് പക്കോഡ. ഇതിനായി ആദ്യം തന്നെ 5 സ്ലൈസ് ബ്രെഡ് എടുക്കുക. അത് ഒന്ന് ചെറിയ കഷ്ണങ്ങൾ ആയി പിച്ചി ഇടുക. അതിലേക്ക് സവാള,കാപ്സികം,പച്ചമുളക്,കറി വേപ്പില, കടലമാവു,ഉപ്പു എന്നിവ ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്തു എടുക്കാം. അതിനു ശേഷം കാൽ കപ്പ് വെള്ളം കൂടി ഒഴിക്കാം. വീണ്ടും മിക്സ് ചെയ്തു എടുക്കാം. ഇതെല്ലം നന്നായി മിക്സ് ചെയ്തു എടുത്തതിനു ശേഷം എണ്ണ ചൂടാക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ ഈ ഒരു ബ്രെഡ് മിശ്രിതം ഒരു ബോൾ പരുവത്തിൽ ആക്കി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. അങ്ങനെ ബ്രെഡ് പക്കോഡ റെഡി ആയി. ഇത് ചൂടോടു കൂടി കഴിക്കാം. ടൊമാറ്റോ സോസ് ഇതിന് നല്ലൊരു കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts