വെറും 10 മിനിറ്റിൽ സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന രണ്ട് തരം പലഹാരങ്ങൾ

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കൊടുക്കാൻ കഴിയുന്ന രണ്ട് തരം പലഹാരങ്ങൾ ആണ് ഇവിടെ കാണിക്കുന്നത്. ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ് 2 പലഹാരങ്ങളും ഉണ്ടാക്കുന്നത്.

ആദ്യം തന്നെ ഉരുളക്കിഴങ്ങു വേവിച്ചു നന്നായി ഉടച്ചു അതിലേക്കു ഉപ്പ്, കുരുമുളക് പൊടി,ഒറിഗാനോ തുടങ്ങിയവ ചേർക്കുക. അതിലേക്ക് അൽപ്പം മൈദാ പൊടി ചേർത്ത് കൊടുക്കാം. നന്നായി മിക്സ് ചെയുക. പിന്നെ വേണ്ടത് ചീസ് ആണ്. ഉരുളക്കിഴങ്ങു മിശ്രിതം കൈ വച്ചു ഒന്ന് പരത്തി ഈ ചീസ് അതിന്റെ ഉള്ളിലേക്കു വച്ച് ബോൾ ഷേപ്പിൽ ഉരുട്ടി എടുക്കാം. ശേഷം എണ്ണയിൽ ഈ ബോൾസ് എല്ലാം കൂടി വറുത്തു എടുത്താൽ മതിയാകും. അടുത്ത വിഭവവും ഏകദേശം ഈ ഒരു രീതി തന്നെ. ഉരുളക്കിഴങ്ങു ഉടച്ചു വയ്ക്കുക. മറ്റൊരു പാനിൽ ബട്ടർ ഇട്ടു വെളുത്തുള്ളി വഴറ്റി ഈ ഉരുളക്കിഴങ്ങിലേക്ക് ഇട്ടു കൊടുക്കുക. പിന്നെ മുളക് പൊടി,കുരുമുളക് പൊടി,ഉപ്പ് മൈദാ തുടങ്ങിയവ ചേർത്ത് നന്നയി മിക്സ് ചെയ്തു നീളമുള്ള ആകൃതിയിൽ ആക്കി എണ്ണയിൽ ഇട്ടു വറുത്തു കോരി എടുക്കാം.

Thanath Ruchi

Similar Posts