ചായ തിളക്കുന്ന സമയം കൊണ്ട് നല്ലൊരു ടേസ്റ്റി സ്‌പൈസി പൊട്ടറ്റോ സ്നാക്ക് വീട്ടിൽ തയ്യാറാക്കാം

ചായ തിളക്കുന്ന സമയം കൊണ്ട് നല്ലൊരു ടേസ്റ്റി സ്‌പൈസി പൊട്ടറ്റോ സ്നാക്ക് വീട്ടിൽ തയ്യാറാക്കാം. ആദ്യം തെന്നെ ഉരുളക്കിഴങ്ങു വേവിച്ചു കൊടുക്കാം.

അതിലേക്ക് പച്ചമുളക്,സവാള,ഇഞ്ചി എന്നിവ ചേർക്കാം. അതിനു ശേഷം പൊടി മസാലകൾ കൂടി ചേർത്ത് കൊടുക്കാം. പൊടി മസാലകൾ എന്ന് പറയുമ്പോൾ മഞ്ഞ പൊടി,മുളക് പൊടി,മല്ലി പൊടി,ഗരം മസാല,ഉപ്പ് തുടങ്ങിയവയാണ് ചേർക്കേണ്ടത്. എന്നിട്ട് ഇത് എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതിനു ശേഷം ഇതിലക്ക് അൽപ്പം കോൺ ഫ്ലോർ കൂടി ചേർത്ത് കൊടുത്തു മിക്സ് ചെയ്യാം. പിന്നെ ചേർക്കുന്നത് ബ്രെഡ് ക്രെമ്ബ് ആണ്. ഇതും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നെ ഒരു ചെറിയ പാത്രത്തിൽ കോൺ ഫ്‌ളോറും വെള്ളവും ചേർത്ത് മിക്സ് ചെയ്യാം. അതിലേക്ക് ഈ ഉരുളക്കിഴങ്ങു മിക്സ് മുക്കി കൊടുക്കാം. അതിലേക്ക് ബ്രഡ് ക്രെമ്ബ് കൂടി മുക്കി എണ്ണയിൽ ഇട്ടു വറുത്തു കൊടുക്കാം. അങ്ങനെ സ്‌പൈസി പൊട്ടറ്റോ സ്നാക്ക് റെഡി ആയി. എല്ലാവർക്കും ഇത് ഇഷ്ടപെടുമെന്നു കരുതുന്നു.

Thanath Ruchi

Similar Posts