ഇന്ന് ഒരു ഹെൽത്തി ഡ്രിങ്ക് ട്രൈ ചെയ്യാം?5 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ക്യാരറ്റ് ജ്യൂസ്

ഇന്ന് ഒരു ഹെൽത്തി ഡ്രിങ്ക് ട്രൈ ചെയ്യാം?5 മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ക്യാരറ്റ് ജ്യൂസ്. ജൂസുകൾ എന്നും നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ്. എന്നാൽ ഈ ഒരു ജ്യൂസ് നമ്മൾ പലപ്പോഴും തെറ്റായ രീതിയിൽ കുടിക്കാറുണ്ട്.

അങ്ങനെ കുടിക്കുന്നത് നേരെ വിപരീത ഫലമാണ് നൽകുന്നത്. അത് കൊണ്ട് അത് എല്ലാം ശ്രദ്ധിച്ചു വേണം നമ്മൾ ജ്യൂസ് കുടിക്കുവാൻ ആയി. മാത്രമല്ല നമ്മൾ എന്ത് ജ്യൂസ് കുടിക്കുന്നു എന്നും എന്താണ് അതിന്റെ ഗുണങ്ങൾ എന്നും എല്ലാം അറിഞ്ഞിരിക്കണം. ഏതൊരു പച്ചക്കറിയും ഫ്രുട്ടും പച്ചക്കു കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ അതിനു സാധിക്കാത്തവർ ആണെങ്കിൽ അത് ജ്യൂസ് ആയി എങ്കിലും കുടിക്കുവാൻ ശ്രദ്ധിക്കണം. ഇന്ന് ക്യാരറ്റ് ജ്യൂസ് ആണ് തയ്യാറക്കുന്നതു. അതിനായി ക്യാരറ്റ് ചെറിയ കഷ്ണങ്ങളായി അറിഞ്ഞു മിക്സിൽ ഇടുക. ഇതൊരു ഹെൽത്തി ജ്യൂസ് ആയതിനാൽ ശർക്കരയോ പഞ്ചസാരയോ ഇതിലേക്ക് ചേർക്കുന്നില്ല.പകരം ഈന്ത പഴം ആണ് ചേർക്കുന്നത്. പിന്നെ നാരങ്ങാ നീരും വെള്ളവും കൂടി ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts