10 മിനിറ്റിൽ പ്രഷർ കുക്കറിൽ ചിക്കൻ മന്തി വീട്ടിൽ ഈസി ആയി ഉണ്ടാക്കാം വീട്ടിൽ ഉള്ള ചേരുവകൾ മതി

10 മിനിറ്റിൽ പ്രഷർ കുക്കറിൽ ചിക്കൻ മന്തി വീട്ടിൽ ഈസി ആയി ഉണ്ടാക്കാം വീട്ടിൽ ഉള്ള ചേരുവകൾ മതി. അറബിക് വിഭവങ്ങൾ എന്നും നമ്മൾ ഇഷ്ടപെടുന്നു. കുബൂസ്,ഷവർമ്മ,മന്തി തുടങ്ങിയവ നമ്മൾ ആസ്വദിച്ച് കഴിക്കുന്നു.

അറബിക് രുചിയിൽ നിന്നും വ്യത്യ്സറ്റമായി നമ്മുടെ ഒരു സ്‌പൈസി ചേരുവ കൂടി ചേരുമ്പോൾ ആണ് നമുക്ക് അത് രുചികരമാകുന്നത്. ഇത് പുറത്തു നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി പ്രഷർ കുക്കർ ആണ് ആവശ്യം. ഇതിലേക്ക് പട്ട,ഗ്രാമ്പൂ,കുരുമുളക്,സവാള,ഉപ്പു,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചിക്കൻ തുടങ്ങിയവ ചേർത്ത് കൊടുക്കാം. അല്പം വെള്ളം ഒഴിച്ച് വിസിൽ അടിപ്പിക്കുക. മറ്റൊരു പാനിൽ അല്പം ഓയിൽ ഒഴിച്ച് അരി വറുത്തു എടുക്കാം. പ്രഷർ കുക്കർ തുറന്നു അതിലേക്കു വെള്ളം,തക്കാളി അരച്ചത്, ഉണക്ക നാരങ്ങാ ,പച്ചമുളക്,വാര്ത്ത രി ചേർത്ത് കൊടുക്കാം. പിന്നെ വെണ്ണയും മുളക് പൊടിയും എടുത്തു ചിക്കൻ വറുത്തു എടുക്കാം. കുക്കറിലേക്ക് ഇതെല്ലം വച്ച് ചാർക്കോൾ കൂടി വച്ച് മൂടി വയ്ക്കുക. ടേസ്റ്റി മന്തി റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →