റേഷൻ അരി ഉപയോഗിച്ച് കിടിലൻ ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കിയാലോ?ബസുമതി അരി മാറി നിൽക്കും ഈ രുചിയിൽ
നമ്മുടെ എല്ലാവരുടെയും വീടുകളിൽ റേഷൻ അരി വാങ്ങാറുണ്ടല്ലോ?ഈ ഒരു റേഷൻ അരി പലരും ചോറ് വയ്ക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിൽ നിന്ന് എല്ലാം വ്യത്യസ്താമായി ഇത് ഉപയോഗിച്ച് ഒരു ചിക്കൻ ബിരിയാണി ആയാലോ?
വളരെ സിമ്പിൾ ആയി നമുക്ക് ഇത് ഉണ്ടാക്കി എടുക്കാം. നല്ല രുചിയും ആണ്. ആദ്യം തന്നെ ചിക്കൻ മസാലകൾ എല്ലാം പുരട്ടി വയ്ക്കാം. മുളക് പൊടി, മഞ്ഞൾ പൊടി,ഗരം മസാല,മുട്ട അടിച്ചു ചേർത്ത്,ഉപ്പു തുടങ്ങിയ ചേരുവകൾ ഇതിൽ നന്നായി മിക്സ് ചെയ്തു കൊടുക്കാം. കുറച്ച നേരം മാറ്റി വച്ചതിനു ശേഷം എണ്ണയിൽ വറുത്തു എടുക്കാം. അതിനു ശേഷം സവാള നാണായി വഴറ്റാം. അതിലേക്ക് തക്കാളിയും ചേർത്ത് കൊടുക്കാം. പിന്നെ വേണ്ടത് പൊടി മസാലകൾ ആണ്. ബിരിയാണി മസാല,മഞ്ഞ പൊടി,കുരുമുളക് പൊടി ചേർക്കാം. പിന്നെ തൈരും ചേർത്തു മിക്സ് ചെയ്യാം. അതിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക. പിന്നെ അരി വേവിക്കുന്ന സമയം ആണ്. വിഡിയോയിൽ പറഞ്ഞ രീതിയിൽ നമുക്ക് ഇത് ചെയ്തു കൊടുത്തു ധം പോലെ ചെയ്തെടുത്തൽ ബിരിയാണി റെഡി.
