ഒരു ഹെൽത്തി 4 മണി പലഹാരം പഴം വിളയിച്ചത് ഉണ്ടാക്കാം ചേർക്കുന്ന ചേരുവകൾ കൃത്യമായി തന്നെ അറിയാം

നമ്മൾ എപ്പോഴും ഹെൽത്തി ആയിട്ടുള്ള ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. കൊച്ചു കുട്ടികൾക്ക് എല്ലാം ഇങ്ങനെ കൊടുക്കുമ്പോൾ ഒരു സമാധാനം തന്നെ ആണ്.

വീടുകളിൽ തയ്യാറാക്കുന്ന വിഭവങ്ങൾ തന്നെ ആണ് അതിനു ഏറ്റവും ഉത്തമം. പ്രേതെകിച്ചു സ്കൂൾ എല്ലാം വിട്ടു വരുന്ന കുട്ടികൾക്ക് നമ്മൾ തന്നെ തയ്യാറാക്കിയ വിഭവങ്ങൾ കൊടുക്കുക. 4 മണി പലഹാരത്തെ കുറിച്ച് ആണ് പറഞ്ഞു വരുന്നത്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം വച്ചു തയ്യാറാക്കാൻ കഴിയുന്ന സ്നാക്ക് ഐറ്റം ആണ് പറയുന്നത്. നിങ്ങൾ എല്ലാവരും ഇത് കേട്ടിരിക്കും. ചിലരെങ്കിലും ഉണ്ടാക്കി നോക്കിയിട്ടുണ്ടാവും. പഴം വിളയിച്ചത് ആണ് പലഹാരം. ഇതിനായി ആദ്യം തന്നെ പാനിൽ ബട്ടറോ നെയ്യോ ഒഴിക്കുക. പിന്നീട് പഴം 4 ആയി ചെറുതായിട്ട് മുറിച്ചു എടുക്കുക. അത് നന്നായി വഴറ്റി എടുക്കുക. അതിനു ശേഷം നമുക്ക് പഞ്ചസാര ചേർത്ത് കൊടുക്കാം. പിന്നെ മറ്റൊരു പാനിലേക്കു നെയ്യോ ബട്ടറോ ഒഴിച്ച് അണ്ടിപ്പരിപ്പ് മുന്തിരി നാളികേരം എന്നിവ ചേർത്ത് കൊടുക്കാം. അവസാനം പഴം കൂടി മിക്സ് ചെയ്തു
കഴിഞ്ഞാൽ പഴം വിളയിച്ചിതു റെഡി.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →