വെറും 5 മിനിറ്റിൽ വീട്ടിൽ ബാക്കി വരുന്ന ദോശ മാവു കൊണ്ട് ടേസ്റ്റി ജിലേബി ഉണ്ടാക്കി എടുക്കാം

മധുരപലഹാരങ്ങൾ കഴിക്കുവാൻ എല്ലാവർക്കും താല്പര്യം ഉണ്ടല്ലോ? ആ കൂട്ടത്തിൽ എപ്പോഴും നമ്മുടെ മനസ്സിലേക്ക് വരുന്നതാണ് ലഡ്ഡു ജിലേബി.ഏതൊരു നല്ല ചടങ്ങിനും ഈ രണ്ടും എപ്പോഴും ഉണ്ടാകുന്നതാണ്.

കടയിൽ നിന്നും വാങ്ങാതെ നമുക്ക് വീടുകളിൽ തന്നെ തയ്യാറാക്കാം. ഇന്ന് വളരെ വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ദോശമാവ് ബാക്കിയുണ്ടെങ്കിൽ അത് നമുക്ക് ജിലേബി ഉണ്ടാക്കാൻ ആയി ഉപയോഗിക്കാം. 4 കപ്പ് ദോശ മാവാണ് എടുത്തിട്ടുള്ളത്. അതിലേക്ക് ഒരു കപ്പ് മൈദ കൂടി ആഡ് ചെയ്യുന്നു. മാവു നല്ല തിക്കായി വരുവാൻ ആണ് ഇത് ആഡ് ചെയ്യുന്നത്. ഫുഡ് കളർ കൂടി ആഡ് ചെയ്യാം. അതിനുശേഷം ഇത് നന്നായി മിക്സ് ചെയ്യുക.
പിന്നീട് ഷുഗർ സിറപ്പ് തയ്യാറാക്കുന്നത് 2 കപ്പ് പഞ്ചസാരയിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് ആണ്. ഒരു നൂൽ പരുവം വരുന്നതു വരെ ചെയ്യാവുന്നതാണ്. ഏലക്കയും കൂടെ ചേർത്ത് കൊടുക്കാം. പിന്നീട് ഒരു പ്ലാസ്റ്റിക് പേപ്പർ ഉപയോഗിച്ച് സൈഡ് കട്ട് ചെയ്തു മാവു ഒഴിച്ച് തിളച്ച എണ്ണയിലേക്ക് ജിലേബിയുടെ ഷാപ്പിൽ ചെയ്തു കൊടുക്കാം.
അത് നേരെ ഷുഗർ സിറപ്പിലേക്ക് മുക്കി വയ്ക്കാവുന്നതാണ്. മഞ്ഞ കളർ വേണമെന്നുണ്ടെങ്കിൽ ഫുഡ് കളർ അല്പം ചെയ്തു കൊടുത്താൽ മതിയാകും.

Thanath Ruchi

Similar Posts