1 കപ്പ് റവയും 1 പിടി തേങ്ങയും ഉണ്ടെങ്കിൽ വളരെ ടേസ്റ്റിയായ ഒരു പലഹാരം ഉണ്ടാക്കാം ഇഷ്ടമാകും
വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്സ് അനേഷിച്ചു നടക്കുകയാണോ നിങ്ങൾ?എങ്കിൽ ഇതാ ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഉറപ്പായും ഇഷ്ടമാകും.
ഇതിനു നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി. മാത്രമല്ല പെട്ടെന്നു തന്നെ ഇത് തയ്യറാക്കാൻ കഴിയുകയും ചെയ്യും. ഇതിനായി നമുക്ക് പ്രധാനമായും വേണ്ടത് റവയും തേങ്ങയും ആണ്. ഇത് എല്ലാ വീടുകളിലും ഉണ്ടായിരിക്കുമല്ലോ? 1 കപ്പ് റവയും 1 പിടി തേങ്ങയും ആണ് ആവശ്യം. ആദ്യം ഈ 1 കപ്പ് റവ അളന്നു എടുക്കുക. അത് മിക്സിയുടെ ജാറിൽ ഇടാം. അതിനു ശേഷം 1 പിടി തേങ്ങാ ചേർക്കാം. പിന്നെ വേണ്ടത് ചെറിയ ഉള്ളി ആണ്. ജസ്റ്റ് ഒന്ന് തൊലി കളഞ്ഞു ഇട്ടാൽ മതി. പിന്നെ വേണ്ടത് അൽപ്പം ഉപ്പു ആണ്. ഇതെല്ലം പുറമെ വെള്ളം കൂടി ചേർത്ത് കൊടുക്കാം. ശേഷം നന്നായി അരച്ച് എടുക്കുക. ഇതിന്റ കൺസിസ്റ്റൻസി വിഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ആകണം. പിന്നെ ചൂടായ പാനിലേക്കു ഈ ബാറ്റർ ഒഴിച്ച് കൊടുത്തു മൂടി വയ്ക്കുക. ടേസ്റ്റി സ്നാക്സ് റെഡി ആകും.
