ചിക്കൻ ഇത് പോലെ ഉണ്ടാക്കി നോക്കൂ കഴിച്ചാലും കഴിച്ചാലും മതിയാകില്ല പാത്രം കാലിയാകും തീർച്ച

ചിക്കൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കം പേരെ ഉണ്ടാവുകയുള്ളു. കൊതിയോടു കൂടി ആകും ചിക്കൻ നമ്മൾ കഴിക്കുക.

ചിക്കൻ പല രീതിയിൽ നമ്മൾ ഉണ്ടാക്കാറുണ്ട്. വറുത്തതും പൊരിച്ചതും കറി ആയും എല്ലാം നമ്മൾ ഉണ്ടാക്കാറുണ്ട്. ഇന്ന് ഇവിടെ ചിക്കൻ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന നല്ല അടിപൊളി ഒരു റെസിപ്പി ആണ് പങ്കു വയ്ക്കുന്നത്. ഇത് കഴിച്ചാലും കഴിച്ചാലും മതിയാകില്ല പാത്രം കാലിയാകുന്നതും അറിയില്ല. അത്രയും ടേസ്റ്റ് ആണ് ഇതിനു. ഇതിനായി ആദ്യം ചിക്കൻ മിക്സ് ചെയ്തു വയ്ക്കണം. ഗരം മസാലയും മഞ്ഞ പൊടിയും തൈരും ഉപ്പും എല്ലാം ചേർത്ത് പുരട്ടി വയ്ക്കുക. അതിനു ശേഷം സവാള കനം കുറച്ചു അരിഞ്ഞു ക്രിസ്പി ആയി വറുത്തു കോരുക. പിന്നെ മറ്റൊരു പാനിലേക്കു സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും തക്കാളിയും പച്ചമുളകും ചേർത്ത് വഴറ്റുക. അതിനു ശേഷം പൊടി മസാലകൾ ചേർത്ത് കൊടുക്കാം. നന്നായി പച്ച മണം മാറുമ്പോൾ ചിക്കൻ ചേർത്ത് കൊടുക്കുക. കൂടാതെ വറുത്തു വച്ച സവാള കൂടി ചേർത്ത് കൊടുക്കാം.

Thanath Ruchi

Similar Posts