ഒട്ടും തന്നെ കൈപ്പില്ലാതെ ചെയ്തെടുക്കാൻ കഴിയുന്ന നാരങ്ങ അച്ചാർ ഇത് പോലെ ചെയ്തു നോക്കൂ ഇഷ്ടമാകും

ഒട്ടും തന്നെ കൈപ്പില്ലാതെ ചെയ്തെടുക്കാൻ കഴിയുന്ന നാരങ്ങ അച്ചാർ റെസിപ്പി ആണ് പങ്കു വയ്ക്കുന്നത്. ഇതിനായി നമ്മൾ നാരാങ്ങാ സോഫ്റ്റ് ആകാൻ വയ്ക്കണം. ഹൈ ഫ്ലെമിൽ 7 മിനിറ്റ് വച്ച് കഴിഞ്ഞാൽ തന്നെ സോഫ്റ്റ്‌ ആവുന്നതാണ്.

അതിനു ശേഷം ഇത് നാലായി മുറിച്ചു ഉപ്പും കായപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക. മറ്റൊരു പാനിലേക്ക് ഗ്രാമ്പൂ ഏലയ്ക്ക ഉലുവ കടുക് തുടങ്ങിയവ വറുത്തു എടുക്കുക. അത് നന്നായി തണുത്തതിനു ശേഷം മിക്സിയിൽ അടിച്ചെടുക്കുക. പിന്നെ വീണ്ടും പാനിൽ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി ഇഞ്ചി തുടങ്ങിയവ വഴറ്റി മാറ്റി വയ്ക്കുക. അതിനു ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. അതിനു ശേഷം മുളകുപൊടി മഞ്ഞപ്പൊടി അങ്ങനെ പൊടി മസാലകൾ ചേർത്ത് കൊടുക്കേണ്ടതാണ്. അതിനു ശേഷം ഇതിലേക്ക് നാരങ്ങ എല്ലാം ചേർത്ത് മിക്സ് ചെയ്യണം. കയ്പു അനുഭവപ്പെടാതിരിക്കാൻ ആയി ഒരു പൊടി കൈ കൂടി ചെയ്യാം. ഇത് ലഭിക്കാനായി രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുത്താൽ കയ്പ്പ് ഇല്ലാതെ അടിപൊളി രുചിയിൽ അച്ചാർ ലഭിക്കുന്നതാണ്.

Thanath Ruchi

Similar Posts