ഇങ്ങനെ ഉണ്ടാക്കിയാൽ ഇഡ്‌ലി സോഫ്റ്റ് അല്ലെന്ന് ആരും പറയില്ല പൂ പോലെ ഉള്ള ഇഡ്‌ലി ലഭിക്കും

നമ്മുടെ വീടുകളിൽ എപ്പോഴും തയ്യാറാക്കുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ആണ് ഇഡ്‌ലി. വീടുകളിൽ എളുപ്പം തയ്യാറാക്കാൻ ഇങ്ങനെ ഉള്ള ഐറ്റംസ് ആണ് നല്ലതു.

ദോശ,ഇഡ്‌ലി,അപ്പം,ചപ്പാത്തി,ഇടിയപ്പം തുടങ്ങിയവ ആണ് പ്രധാനമായും നമ്മുടെ കേരളത്തിലെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ. ഇഡ്‌ലിക്കും ദോശക്കും അരയ്ക്കുമ്പോൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ കല്ല് പോലെ ആയി പോകുന്നു. ഇന്ന് ഇഡ്‌ലിക്ക് അരയ്ക്കുന്ന വിധമാണ് കാണിക്കുന്നത്. ഇതിനായി പച്ചരി അരി ആണ് എടുക്കുന്നത്. പച്ചരി 2 കപ്പ് ആണ് എടുക്കുന്നത്. അതിലേക്കു വെള്ളം ഒഴിച്ച് കൊടുക്കുക. അതിനു ശേഷം ഉഴുന്ന് ആണ് എടുക്കുന്നത്. ഉഴുന്ന് 1 കപ്പ് ആണ് ചേർക്കുന്നത്. ഇതിലേക്ക് അൽപ്പം ഉലുവ കൂടി ചേർത്ത് കൊടുക്കാം. ഇതിലേക്കും വെള്ളം ഒഴിച്ച് കൊടുക്കുക. 4-5 മണിക്കൂർ കഴിയുമ്പോൾ ഇത് നമുക്ക് അരയ്ക്കാം. അരയ്ക്കുമ്പോൾ ആദ്യം ഉഴുന്നും ഉലുവയും ചേർത്ത് കുറച്ചു ആയി അരയ്ക്കാം. അതിനു ശേഷം പച്ചരി അരച്ച് കൊടുക്കാം. ഇതെല്ലം കഴിഞ്ഞു അല്പം വെള്ളരി ചോറ് കൂടി അരച്ച് ചേർക്കാം. 8 മണിക്കൂർ വച്ച് പിറ്റേന്ന് എടുത്താൽ നല്ല സോഫ്റ്റ് ഇഡ്‌ലി തന്നെ ലഭിക്കും.

Thanath Ruchi

Similar Posts