പെർഫക്ട് ആലൂ പൊറോട്ട വീട്ടിൽ തയ്യാറാക്കുന്നത് ഇങ്ങനെ ആണ് ഇത് വരെ ട്രൈ ചെയ്തില്ലെങ്കിൽ ചെയ്യൂ
ബ്രേക്ക്ഫാസ്റ്റ്നും ഡിന്നറിനും കഴിക്കാൻ പറ്റില്ല ഒരു ഒന്നൊന്നര ഐറ്റം ആണ് ഇവിടെ പറയാൻ പോകുന്നത്. ആലൂ പൊറോട്ട ആണ് താരം.
ഇന്ന് പലർക്കും ഇത് ഉണ്ടാക്കാനായി അറിയുന്നതാണ്. നോർത്തിന്ത്യൻ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും കണ്ടു വന്നത്. ഇപ്പോൾ നമ്മുടെ നാട്ടിലും ഇത് പലരും ഉണ്ടാക്കാറുണ്ട്. ഇതിനു വേണ്ടി ആദ്യം തന്നെ നമ്മൾ ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ച് എടുത്തു മാറ്റി വയ്ക്കേണ്ടതാണ്. അതിനു ശേഷം മസാല തയ്യാറാക്കാം. ഉരുളക്കിഴങ്ങ് നന്നായി വേവിച്ചു ഉടച്ചു എടുക്കുക. അതിലേക്കു സവാള പച്ചമുളക് തുടങ്ങിയവ ചേർത്ത് കൊടുക്കാം. കൂടാതെ മുളകുപൊടി മല്ലിപ്പൊടി ഉപ്പ് ചാട്ട് മസാല തുടങ്ങിയവ ആഡ് ചെയ്തു കൊടുക്കാം. അത് നന്നായി മിക്സ് ചെയ്തു വയ്ക്കു.ക പിന്നീട് ചപ്പാത്തിക്ക് മാവു കുഴച്ചു പരതുമ്പോൾ അതിൻറെ ഉള്ളിൽ ഈ മസാല വച്ച് കവർ ചെയ്യാൻ ശ്രമിക്കുക. പിന്നീട് കല്ലിൽ ചുട്ടെടുക്കാം. ഇങ്ങനെ വരുമ്പോൾ നമുക്ക് ഇത് കഴിക്കുവാനായി പ്രത്യേകം കറിയുടെ ആവശ്യമില്ല. ഈ ഒരു ആലൂ പൊറോട്ട ഒറ്റയ്ക്ക് തന്നെ കഴിക്കാവുന്നതാണ്.
