ഉരുളക്കിഴങ്ങ് ചിപ്സ് ഇഷ്ടമാണോ?എങ്കിൽ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം കടയിൽ നിന്നും വാങ്ങേണ്ട

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിപ്സ്. പലതരത്തിലുള്ള ചിപ്സുകൾ നമ്മുടെ വിപണിയിലുണ്ട്. പഴം ചിപ്സ്, കായ വറുത്തത് കൊള്ളി വറുത്തത്, പൊട്ടറ്റോ ചിപ്സ് തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.

ഇന്നു പൊട്ടറ്റോ ചിപ്സ് തയ്യാറാക്കുന്ന വിധം ആണ് ചെയ്യുന്നത്. വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കി എടുക്കാം. ഇതിനായി നമ്മൾ റസ്സറ്റ് പൊട്ടറ്റോസ് ആണ് തെരഞ്ഞെടുക്കുന്നത്. എന്ന് പറഞ്ഞാൽ നമ്മൾ തൊലി കളയുമ്പോൾ വെള്ള നിറത്തിൽ ഇരിക്കുന്ന പൊട്ടറ്റോസ് ആണ്. അതിനു ശേഷം തിളച്ച എണ്ണയിലേക്ക് നേരിട്ട് സ്ലൈസ് ചെയ്യുന്ന രീതിയാണ് പറയുന്നത്. അതിന് കഴിഞ്ഞില്ലെങ്കിൽ പീലർ ഉപയോഗിച്ചു നിങ്ങൾക്ക് ചെയ്യാം. കത്തി ഉപയോഗിച്ച് ചെയ്യുമ്പോൾ ഒരേ കനത്തിൽ ഇതു വരണമെന്നില്ല. അപ്പോൾ ഇടുമ്പോൾ പലതും പല രീതിയിൽ ആകുന്നു. അപ്പോൾ നമുക്ക് ഹൈ ഫ്‌ളെയിമിൽ വച്ച് എണ്ണ തിളച്ചു വരുമ്പോൾ നേരിട്ട് ഇതിലേക്ക് സ്ലൈസ് ചെയ്യാം. ബ്രൗൺ നിറം ആകുമ്പോൾ വറുത്തു കോരിയെടുക്കാം. അതിനു മുകളിൽ അല്പം ഉപ്പും മുളകുപൊടിയും ചേർക്കാം. അപ്പോൾ പൊട്ടറ്റോ ചിപ്സ് റെഡി.

Thanath Ruchi

Similar Posts