ചോറിന്റ കൂടെ കഴിക്കാൻ കോവയ്ക്ക മെഴുക്കുപെരട്ടി കോവയ്ക്ക ഇഷ്ടമില്ലാത്തവർ പോലും ഇഷ്ടപ്പെടും

ഇന്ന് നമുക്ക് ഒരു കോവയ്ക്ക മെഴുക്കുപെരട്ടി ഉണ്ടാക്കിയാലോ? കോവയ്ക്ക നല്ല ഒരു ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്. നിരവധി രോഗങ്ങൾക്ക് ഇത് വളരെ നല്ലതാണു.

ഇന്ന് കോവയ്ക്ക കൊണ്ട് ഒരു മെഴുക്കുപെരട്ടി ഉണ്ടാക്കി നോക്കാം. അതിനായി ആദ്യം കോവയ്ക്ക വൃത്തിയാക്കി എടുക്കണം. 2 സൈഡും കട്ട് ചെയ്തു കളയാം. അതിനു ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഇത് അരിഞ്ഞു എടുക്കാം. ഇവിടെ നീളത്തിൽ ആണ് അരിയുന്നത്. പിന്നെ വേണ്ടത് ചെറിയ ഉള്ളി ആണ്. ഉള്ളി ഇല്ലെങ്കിൽ സവാള ആയാലും എടുക്കാം. എങ്കിലും ഉള്ളി എടുക്കുന്നത് ആണ് കൂടുതൽ ടേസ്റ്റ് നൽകുന്നത്. വെളിച്ചെണ്ണയിലേക്ക് ഉള്ളി വഴറ്റി കൊടുക്കാം. ഉള്ളി വഴറ്റുമ്പോൾ അല്പം ഉപ്പു കൂടി ചേർത്ത് കൊടുത്താൽ പെട്ടെന്നു തന്നെ ഇത് വാടി കിട്ടും. ഇതിന്റ ഒപ്പം കറിവേപ്പില കൂടി ചേർത്ത് കൊടുക്കാം. പിന്നെ വേണ്ടത് ചില്ലി ഫ്ളക്സ് ആണ്. അതിനു ശേഷം ഇത് നല്ല രീതിയിൽ വഴറ്റുക. ശേഷം കോവയ്ക്ക ചേർത്ത് കൊടുക്കാം. അങ്ങനെ രുചികരമായ കോവയ്ക്ക മെഴുക്കുപെരട്ടി തയ്യാറാക്കാം.

Thanath Ruchi

Similar Posts