ചപ്പാത്തിക്കും അപ്പത്തിനും പൊറോട്ടക്കും എല്ലാം നല്ല ഒരു കോമ്പിനേഷൻ ആയി വരുന്ന മുട്ട റോസ്‌റ്
ചപ്പാത്തിക്കും അപ്പത്തിനും പൊറോട്ടക്കും എല്ലാം നല്ല ഒരു കോമ്പിനേഷൻ ആയി വരുന്ന മുട്ട റോസ്‌റ് റെസിപ്പി ആണ് പങ്കു വയ്ക്കുന്നത്. ഇതിനായി മുട്ട കുക്കറിൽ 1 വിസിൽ വന്നതിനു ശേഷം തുറക്കാം.
ഇതിലേക്ക് അല്പം മുളക് പൊടിയും മഞ്ഞ പൊടിയും ചേർത്ത് എണ്ണയിൽ ജസ്റ്റ് ഒന്ന് വഴറ്റുക. അതിനു ശേഷം അതെ എണ്ണയിലേക്ക് വെളുത്തുള്ളി സവാള പച്ചമുളക് ഇഞ്ചി തുടങ്ങിയവ ചേർക്കാം. പിന്നെ പൊടി മസാലകൾ ചേർക്കാം. അടുത്തതായി ടൊമാറ്റോ സോസ് ആണ് ചേർക്കുന്നത്. പിന്നെ ഒരു സ്‌പൈസി മസാല തയ്യാറാക്കണം. അതിനായി 4 ടെബിൾസ്‌പൂൺ തൈര് എടുക്കുക. അതിലേക്ക് പൊടി മസാലകൾ ചേർത്ത് കൊടുക്കുക. ആ മസാല കറിയിലേക്ക് ചേർത്തു കൊടുക്കുക. പിന്നെ വേണ്ടത് ടേസ്റ്റിനായി കസ്തുരി മേതി ആണ്. ഇത് കറിക്കു നല്ളൊരു ഫ്ലേവർ നൽകുന്നു. അടുത്തതായി മുട്ട ആണ് ചേർക്കുന്നത് അവസാനം മല്ലിയില ഇഷ്ടമുള്ളവർക്ക് അത് കൂടി ചേർക്കാം. അങ്ങനെ സ്വാദിഷ്ടമായ മുട്ട റോസ്‌റ് തയ്യാറായി. എല്ലാവർക്കും ഈ ഒരു രുചി ഇഷ്ടപെടും എന്ന് കരുതുന്നു.
