2 മിനിറ്റിൽ 2 ചേരുവ മാത്രം മതി സ്വാദിഷ്ടമായ പലഹാരം ഉണ്ടാക്കാം മാവു ഒട്ടും കുഴയ്ക്കുകയും വേണ്ട
രണ്ടു ചേരുവ ഉപയോഗിച്ചു തയ്യാറാക്കാൻ കഴിയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് പങ്കു വെക്കുന്നത്. നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇതിനായി മാവ് കുഴക്കുക ഒന്നും ആവശ്യമില്ല.
മൈദ ആണ് എടുക്കുന്നത്. മൈദയ്ക്ക് പകരം നിങ്ങൾക്ക് ഹെൽത്ത് നോക്കുകയാണെങ്കിൽ ഗോതമ്പുപൊടി ചേർക്കാവുന്നതാണ്. ഇതിലേക്ക് അൽപം ഉപ്പു ചേർത്തു
നന്നായി മിക്സ് ചെയ്യുക. അതിനു ശേഷം വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ദോശയ്ക്കുള്ള പരുവം പോലെയാണ് ഇത് എടുക്കേണ്ടത്.
അതിനു ശേഷം ചൂടായ തവയിൽ ദോശ മാവിന് പരത്തുന്ന പോലെ ഒഴിച്ചു കൊടുക്കുക. പിന്നീട് വേണ്ടത് രണ്ടു മുട്ടയാണ്. മുട്ടയിലേക്ക് അല്പം ഉപ്പും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് പച്ചക്കറികൾ എന്തെങ്കിലും ചേർക്കാവുന്നതാണ്. തവയിലെ ദോശയിലേക്ക് ഈ മുട്ടയുടെ കുറച്ചെടുത്ത് മുകളിൽ സ്പ്രെഡ് ചെയ്തു കൊടുക്കുക. രണ്ടു ഭാഗവും തിരിച്ചു മറിച്ചിടുമ്പോൾ വളരെ ടേസ്റ്റ് ആയുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് നമുക്ക് ലഭിക്കുന്നു.
