പ്രഷർ കുക്കർ മാത്രം ഉപയോഗിച്ച് ഇറച്ചി ചോറ് ഇങ്ങനെ ഉണ്ടാക്കാം വളരെ രുചികരമായ ഇറച്ചി ചോറ് ഇതാ
നമ്മളിൽ പലരും ഇറച്ചി ചോറ് എന്ന് കേട്ടിട്ടുണ്ടാകും. ഇത് പല രീതിയിൽ ഉണ്ടാക്കാറുണ്ട്.
പ്രഷർകുക്കർ ഉപയോഗിച്ച് ഇറച്ചി ചോറ് ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ കാണിക്കുന്നത്. ഇറച്ചി ചോറ് വളരെ കോമൺ ആയി പലരും കഴിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിനായും നമ്മൾ ബീഫ് ആണ് എടുക്കുന്നതു. അര കിലോ ബീഫ് മതിയാകും. ഇതിലേക്ക് ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കാം. വെളുത്തുള്ളി ഇഞ്ചി പച്ചമുളക് തക്കാളി തുടങ്ങിയവയാണ് ചേർക്കേണ്ടത്.. ആദ്യം തന്നെ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാളയും വെളുത്തുള്ളിയും
ഇഞ്ചിയും പച്ചമുളകും എല്ലാം അരച്ച് ചേർക്കാം. അതിനു ശേഷം പൊടി മസാലകളും ബീഫും ചേർത്ത് അടച്ചു വയ്ക്കുക. പിന്നീട് ഇതിലേക്ക് ചേർക്കുന്നത് കൈമാ റൈസ് ആണ്. ഇത് നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. ബീഫിൽ നിന്നും വന്നിരിക്കുന്ന വെള്ളം മാറ്റി വെക്കേണ്ടതാണ്. അവസാനം ഇത് ചേർക്കുമ്പോൾ
ഈയൊരു മാറ്റി വെച്ച വെള്ളവും അരിയും ബീഫും എല്ലാം ഒരുമിച്ച് അടച്ചു വെച്ച് വരുമ്പോൾ ഇറച്ചി ചോറ് റെഡിയാകുന്നു. ഇതിൻറെ കൂടെ സാലഡ്,അച്ചാർ തുടങ്ങിയവ കോമ്പിനേഷൻ ആയി എടുക്കാവുന്നതാണ്.
