അരി പൊടിക്കുകയോ അരയ്ക്കുകയോ ചെയ്യാതെ അച്ചപ്പം തയ്യാറാക്കാം വളരെ പെട്ടെന്നു തന്നെ റെഡി ആവും

അരി പൊടിക്കുകയോ അരയ്ക്കുകയോ ചെയ്യാതെ അച്ചപ്പം തയ്യാറാക്കാം. ഇതിനായി വറുത്ത അരി പൊടി മാത്രം എടുത്താൽ മതിയാകും. ഇത് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യുക.

പിന്നീട് ഇതിലേക്ക് വേണ്ടത് രണ്ടു മുട്ടയാണ്. രണ്ടു മുട്ടയിലേക്ക് അല്പം പഞ്ചസാര ചേർത്തു കൊടുക്കാം. ഇതെല്ലാം നന്നായി മിക്സ് ആയി വരുന്നതാണ്. അതിനുശേഷം ഇതിലേക്ക് കറുത്ത എള്ള് ചേർത്ത് കൊടുക്കാവുന്നതാണ്. ഇതുകൂടാതെ വറുത്ത അരിപ്പൊടി കൂടി ചേർക്കാം. ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് കൊടുക്കാം. പിന്നെ അച്ഛപ്പത്തിന്റ അച്ചു ആണ് വേണ്ടത്. തിളച്ച എണ്ണയിലേക്ക് ഇത് ഒന്ന് വെച്ച് കൊടുക്കണം. ഇത് നല്ല രീതിയിൽ ചൂടായി വരേണ്ടതാണ്. അതിനുശേഷം ഈ ബാറ്ററിൽ മുക്കി ഓരോ അച്ചപ്പം തയ്യാറാക്കി എടുക്കാം. ചൂട് കൂടുന്നതനുസരിച്ച് കുറയ്ക്കാനും കൂട്ടാനും മറക്കരുത്. വളരെ പെട്ടെന്ന് തന്നെ ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് അച്ചപ്പം റെഡി ആക്കുന്നതാണ്. ക്രിസ്മസ് സമയത്ത് ഇത് വീടുകളിൽ തയ്യാറാക്കി വെക്കുന്നത് ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ ഉപകാരപ്രദമാകും. എല്ലാവർക്കും ഇത് ഉപകരിക്കും എന്ന് കരുതുന്നു.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →