ഇത് പോലെ ഒരു ഉള്ളി ചമ്മന്തി ഉണ്ടാക്കൂ എന്തിന്റെ കൂടയും സൂപ്പർ കോമ്പിനേഷൻ തന്നെ പറയാതെ വയ്യ

ഈയൊരു ഉള്ളി ചമ്മന്തി നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ? നമുക്കത് എന്തിൻറെ കൂടെ വേണമെങ്കിലും സൈഡ് ഡിഷ് ആയി ഉപയോഗിക്കാവുന്നതാണ്.

കാര്യം ഉള്ളി ചമ്മന്തി ആണ് പേരെങ്കിലും നമ്മൾ ഇതിലേക്ക് സവാളയും ചേർക്കുന്നുണ്ട്. ആദ്യം തന്നെ വെളിച്ചെണ്ണയിൽ ആണ് ഇത് ചെയ്യുന്നത്. 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. 50 ഗ്രാം ഉള്ളിയും കൂടി ചേർക്കാവുന്നതാണ്. ഇത് നന്നായി വഴന്നു വരുമ്പോൾ ഇഞ്ചി ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി ആണ് ചേർക്കുന്നത്. എരിവ് എല്ലാം നിങ്ങളുടെ രുചിക്ക് അനുസരിച്ചു ചെയ്യാവുന്നതാണ്. അതിനു ശേഷം ഉപ്പും കൂടി ചേർക്കാം.ഇനി വേണ്ടത് വാളം പുളി ആണ്. നെല്ലിക്ക വലിപ്പത്തിൽ ഇത് എടുക്കാവുന്നതാണ്. അത് പോലെ ശർക്കരയും ചേർത്ത് കൊടുക്കാം. ശർക്കര കൂടിപ്പോയാൽ കുഴപ്പമൊന്നുമില്ല. ശർക്കര തന്നെയാണ് ഇതിന് കൂടുതൽ ടേസ്റ്റ് നൽകുന്നത്. ഇതെല്ലാം നന്നായി വഴറ്റി വരുമ്പോൾ നമുക്ക് മിക്സിയുടെ ജാറിലേക്കു മാറ്റി കറക്കി കൊടുക്കാം. അങ്ങനെ വളരെ ടേസ്റ്റിയായ ഉള്ളി ചമ്മന്തി ലഭിക്കുന്നതാണ്.

Thanath Ruchi

Similar Posts