വളരെ ടേസ്റ്റിയും ഹെൽത്തിയുമായ അവൽ വിളയിച്ചത് 4 മണി പലഹാരം ഇനി ഇത് ആക്കിയാലോ?കേടാകാതെ ഇരിക്കും
വൈകുന്നേരം നാലുമണിക്ക് തയ്യാറാക്കാൻ കഴിയുന്ന ഒരു ഹെൽത്തി സ്നാക്ക് ആണ് പങ്കു വെക്കുന്നത്.
നൊസ്സൾജിയോ ഉണർത്തുന്ന ഒരു വിഭവമാണിത്. അവൽ വിളയിച്ചതാണ് പറഞ്ഞു വരുന്നത്. ഇതിനായി ആദ്യം തന്നെ ശർക്കര ഉരുക്കാവുന്നതാണ്. ശർക്കര നല്ല രീതിയിൽ തന്നെ നമ്മൾ ഉരുക്കണം. അതിനുശേഷം നാളികേരം ചേർത്ത് കൊടുക്കാവുന്നതാണ്. ഇവ നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം
ഏലക്കാപൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് അവൽ ചേർക്കാം. നല്ല രീതിയിൽ യോജിപ്പിച്ച ശേഷം മാറ്റി വയ്ക്കാം. അതിനുശേഷം നിങ്ങൾ പൊട്ട് കടല അണ്ടിപ്പരിപ്പ് തുടങ്ങിയവ നെയ്യിൽ മൂപ്പിച്ച് എടുക്കാവുന്നതാണ്. ഇത് വളരെ പ്രത്യേക ഒരു ഫ്ലവർ നൽക്കും. നന്നായി മൂത്തു വരുമ്പോൾ
എടുത്ത് വച്ചിരിക്കുന്ന അവലിലേക്ക് ഇത് ചേർത്തു കൊടുക്കാം. ശേഷം എല്ലാം കൂടെ നന്നായി ഒന്നു മിക്സ് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ നമുക്ക്
നല്ല സൂപ്പർ രീതിയിലുള്ള അവൽ വിളയിച്ചത് ലഭിക്കും. നല്ലൊരു എയർ ടൈറ്റ് ആയിട്ടുള്ള പാത്രത്തിൽ എടുത്തു വച്ചു കഴിഞ്ഞാൽ കുറച്ചു നാൾ ഇത് കേടാകാതെ ഇരിക്കുന്നതാണ്. ടേസ്റ്റിയും ഹെൽത്തിയുമായ ഒരു വിഭവമാണിത്.
